
മെഗാസ്റ്റാർ മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസിനായി കേരളമാകെ ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകർ. അപ്പോഴണിതാ, പുതു ചിത്രം ഷൈലോക്കിലെ പൊളപ്പൻ മമ്മൂട്ടി ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. അജയ് വാസുദേവാണ് ഈ മെഗാ മാസ് ചിത്രത്തിന്റെ സംവിധായാകാൻ. ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ പ്രശസ്ത നിർമാതാവ് ജോബി ജോര്‍ജ് ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണിത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹനാണ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദര്‍ ആയിരിക്കും.
Post Your Comments