മലയാള സിനിമയ്ക്ക് പുറമെ ലോക സിനിമയെ തന്നെ പിടികൂടിയിരിക്കുന്ന ശാപമാണ് തിരക്കഥ മോഷണം. ഒരു കലാകാരൻ വിയർപ്പൊഴുക്കി സൃഷ്ടിക്കുന്ന കഥ, ചതിയിലൂടെ മറ്റൊരാൾ കൈക്കലാക്കുകയും പണവും പ്രശസ്തിയും സമ്പാദിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ നല്ല സിനിമകളുടെ കഥകൾ തങ്ങളാണ് എഴുതിയതെന്ന് കള്ളം പറയുന്നവരുടെ കാര്യവും വിസ്മരിക്കുന്നില്ല.
എന്നാൽ, മലയാള ചലച്ചിത്ര ലോകത്തും അത്തരത്തിലൊരു സിനിമ കഥ മോഷണം, കുറച്ചു ദിവസങ്ങളായി പുകയുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ബ്രഹ്‌മാണ്ഡ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിനു മേലാണ് ഈ കറ പുരണ്ടിരിക്കുന്നത്. ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്ന സജീവ് പിള്ളയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. എന്നാൽ, പെട്ടന്നൊരു ദിവസം അദ്ദേഹം സിനിമയിൽ നിന്നും പുറത്താക്കപ്പെടുകയും എം പദ്മകുമാർ എന്ന സംവിധായകൻ ചിത്രമൊരുക്കാനായി നിയമിക്കപ്പെടുകയുമാണുണ്ടായത്. ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ചിത്രത്തിന്റെ നിർമാർതാവ് വേണു കുന്നപ്പിള്ളിയുമായുള്ള പ്രശ്നവും ചതിയുമാണ് ഇതിനു പിന്നിലെന്നാണ്, സജീവ് പിള്ള ആരോപിക്കുന്നത്. തെറ്റായ പ്രചരണങ്ങൾ നടത്തുന്നതിന് സജീവ് പിള്ളയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയാണ് നിർമാതാവ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഈ സംഭവത്തിലെ സത്യാവസ്ഥ ഇപ്പോഴും അജ്‍ഞാതമായി തുടരുകയാണ്.
എന്നാൽ, ഇപ്പോഴിതാ സജീവ് പിള്ള തന്റെ മാമാങ്കം തിരക്കഥ നോവലായി പ്രസിദ്ധികരിച്ചിരിക്കുകയാണ്. പ്രമുഖരായ ഡി സി ബുക്‌സാണ് പ്രസാധകർ. പുസ്തകം പുറത്തിറങ്ങിയതോടെ മാമാങ്കം കഥയിലെ ട്വിസ്റ്റുകളും സസ്പെൻസുകളുമൊക്കെ സിനിമ പ്രദർശനത്തിനെത്തും മുൻപേ തന്നെ വെളിച്ചത്താകാൻ തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ സാമ്പത്തികമായ വിജയത്തെയും മറ്റും സാരമായി ഇത് ബാധിച്ചേക്കം.
ഡി.സി ബുക്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ശാഖകളിലെ മുഴുവന്‍ മാമാങ്കം പതിപ്പുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments