CinemaGeneralKollywoodLatest NewsNEWS

വളരെ ഈസിയായിട്ടാണ്‌ കാർത്തി അഭിനയിക്കുന്നത്; സഹോദരനെ കുറിച്ച് വാചലനായി സൂര്യ

ഒരു ചെറിയ കഥാ ബീജം ഇത്ര വലിയ സിനിമയായി മാറിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമ്പി. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളായ കാർത്തിയും ജ്യോതികയും ഈ ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ച് എത്തുകയാണ്. മലയാള സിനിമ സംവിധായകൻ ജീത്തു ജോസഫാണ് തമ്പി സംവിധാനം ചെയ്യുന്നത്. ഒപ്പം  മലയാളിയായ നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. തമ്പിയിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം നടൻ സൂര്യയും പങ്കെടുത്തിരുന്നു.

” രണ്ടു വർഷത്തെ കഠിനാധ്വാനം ഈ സിനിമയ്ക്കു പിന്നിലുണ്ടെന്നു ചടങ്ങിൽ സംസാരിക്കവെ കാർത്തി പറഞ്ഞു. . സത്യരാജ് സർ ഇല്ലെങ്കിൽ ഈ സിനിമ തന്നെ വേണ്ട എന്ന് ഞാൻ പറഞ്ഞു. എല്ലാവരെയും കൂട്ടിയിണക്കി ഈ സിനിമ ചെയ്യാൻ ഇത്രയും സമയം വേണ്ടി വന്നു. നേരത്തേ തന്നെ മോഹൻലാൽ , കമലഹാസൻ എന്നിവരെ വെച്ച് സിനിമ ചെയ്ത സവിധായകന്നണ് ജിത്തു ജോസഫ്. അത് കൊണ്ട് തന്നെ ആദ്യം ഭയമായിരുന്നു എനിക്ക്. പക്ഷെ പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായി നല്ല സഹകരണവും പ്രോത്സാഹനവും സൗഹൃദവുമായിരുന്നു അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഒരു സംവിധായകൻ എന്ന നിലക്ക് അഭിനേതാക്കളിൽ നിന്നും എന്താണ് വേണ്ടത് എന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു

ചേട്ടത്തിയോടൊപ്പം അഭിനയിച്ചത് പ്രത്യേക അനുഭവമായി. ഒരു കഥാപാത്രത്തിനു അവർ കാണിക്കുന്ന ശ്രദ്ധയും അധ്വാനവും എന്നെ അത്ഭുതപ്പെടുത്തി. ചേട്ടത്തിയോടൊപ്പം ഇങ്ങനെ ഒരു സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ കരുതിയതേയല്ല. അവർക്കൊപ്പം അഭിനയിച്ചതിൽ അതിയായ സന്തോഷം ഉണ്ടന്നും കാർത്തി പറഞ്ഞു.

“ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല എങ്കിലും എന്റെ മനസ്സുമായി വളരെ അടുപ്പമുളള സിനിമയാണിത് സൂര്യ പറഞ്ഞു. സത്യരാജ് സാർ , ജ്യോതിക , കാർത്തി, സൂരജ് (ജ്യോതികയുടെ അനുജൻ) എല്ലാവരും ഒത്തു ചേർന്ന സിനിമ. ഒരു ചെറിയ കഥാ ബീജം ഇത്ര വലിയ സിനിമയായി മാറിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. കാർത്തി ഇതു പോലുള്ള സിനിമകൾ വിശ്വസിച്ച് ചെയ്യുന്നതിൽ അഭിമാനമുണ്ട്. കാർത്തി – ജ്യോതിക രണ്ടു പേരും നല്ല അഭിനേതാക്കളാണ്. ഗ്ലിസറിൻ ഇല്ലാതെ എനിക്ക് കരയാൻ കഴിയില്ല. ‘ നന്ദ ‘ എന്ന സിനിമയിൽ മാത്രമാണ് ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞ് അഭിനയിച്ചത്. പക്ഷേ കാർത്തി ഗ്ലിസറിൻ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നു. ‘ കൈദി ‘ വരെ ഞാൻ അത് വീക്ഷിച്ചു കൊണ്ടിരിക്കയാണ് വളരെ ഈസിയായിട്ടാണ്‌ കാർത്തി അഭിനയിക്കുന്നത്. ‘

പാപനാശം ‘ എന്ന സിനിമയെ ബ്രമാണ്ഡ ചിത്രമായ ‘ ബാഹുബലി ‘ യെ പോലെ ഇന്ത്യ മുഴുവൻ എത്തിച്ച സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹം ഈ സിനിമ ഒരുക്കിയത് സന്തോഷം നൽകുന്നു. സിനിമയിൽ ഗാനങ്ങൾ എല്ലാം നന്നായി വന്നിട്ടുണ്ട്. സിനിമയും നന്നായി വന്നിട്ടുണ്ട്. എല്ലാവർക്കും വിജയാശസകൾ… ” സൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button