ആദ്യമായിട്ടായിരുന്നു ഒരു പൂച്ച ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറാവുന്നത്. ചിത്രങ്ങളും വീഡിയോകളുമായി ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ലിൽ ബബ്, സമൂഹമാധ്യമത്തിന്റെ ഹൃദയം തന്നെ കീഴടക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലെ ലിൽ ബിബ്ബിനെ പിന്തുടരുന്ന 24 ലക്ഷം പേർ ഇതിനു തെളിവാണ്. നവമാധ്യമ ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരനായ ഈ സെലിബ്രിറ്റിയുടെ വിടവാങ്ങൽ, പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ഇസ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു.
അനവധി വൈകല്യങ്ങളോടെ ജനിച്ച ‘ലില്‍ ബബ്’നെ ഉടമയായ ബ്രിഡാവ്‌സ്‌കിയാണ് ഇത്തരത്തിൽ ഹിറ്റ് ആക്കിയത്. അവസാനമായി മാന്ത്രിക ശക്തിയുള്ള ജീവന്‍ എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ വിശേഷിപ്പിച്ചത്.
ഇത്രയും കാലത്തിനിടയിൽ സമ്പാധിച്ച ആരാധകരുടെ പിൻബലത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ലിൽ ബിബിന്റെ പേരിൽ നിർവ്വഹിക്കപ്പെട്ടിട്ടുണ്ട്. അവസാനമായി, മൃഗസംരക്ഷണത്തിനായി എഴുപതു ലക്ഷം ഡോളര്‍ (5 കോടി) സമാഹരിക്കാന്‍ ‘ലില്‍ ബബ്’ സഹായിച്ചതായി ബ്രിഡാവ്‌സ്‌കി അറിയിച്ചു.
Post Your Comments