CinemaIFFKLatest News

ഐ എഫ് എഫ് കെ ബുധനാഴ്ച മുതൽ പാസുകൾ വിതരണം ചെയ്യും; വലിയ ക്യൂ ഉണ്ടാവില്ലെന്ന് സംഘാടകർ

പ്രളയം ബന്ധപ്പെട്ട് കഴിഞ്ഞ കൊല്ലം വളരെ ലളിതമായിട്ടായിരുന്നു മേള നടത്തിയത്. ആയതിനാൽ, ഇപ്രാവശ്യത്തെ മേള പ്രൗഢ ഗംഭീരമാക്കാനാണ് സംഘാടകരുടെ നീക്കം.

തലസ്ഥാനം ഒരിക്കൽകൂടി സിനിമ ഉത്സവത്തിന് വേദിയാവുകയാണ്. പതിനാല് തീയ്യേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണത്തെ, ലോക ശ്രദ്ധതന്നെ നേടിയ നമ്മുടെ ഐ എഫ് എഫ് കെയ്ക്ക്. ഇരുപത്തി നാലാമത് ചലച്ചിത്രോത്സവമാണ് ഈ വർഷം നടക്കുന്നത്. അടുത്ത വർഷം നടത്തുന്ന 25മത്, സിൽവർ ജൂബിലി ചലച്ചിത്ര മേള ഇതിലും ഗംഭീരമായി നടത്തിയേക്കുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.

പ്രളയം ബന്ധപ്പെട്ട് കഴിഞ്ഞ കൊല്ലം വളരെ ലളിതമായിട്ടായിരുന്നു മേള നടത്തിയത്. ആയതിനാൽ, ഇപ്രാവശ്യത്തെ മേള പ്രൗഢ ഗംഭീരമാക്കാനാണ് സംഘാടകരുടെ നീക്കം.

ഡിസംബർ 6ന് ഉദഘാടനം ചെയ്യപ്പെടുന്ന മേളയുടെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ടാഗോര്‍ തീയ്യേറ്ററില്‍ വിതരണം ചെയ്തു തുടങ്ങും. ഐഎഫ്‌എഫ്‌കെയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാവുന്നതാണ്. പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി പത്ത് കൗണ്ടറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button