![](/movie/wp-content/uploads/2019/12/3as12.jpg)
യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ഇപ്പോഴിതാ ചിത്രത്തിലെ നായിക ഗോപിക അനില്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ മുടിയുടെ രഹസ്യത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് കൗതുകമായത്.
മുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നുള്ള അവതാരകയുടെ ചോദ്യത്തിന് താന്‍ കുളിയ്ക്കാറില്ലെന്നായിരുന്നു ഗോപികയുടെ മറുപടി. ആഴ്ചയില്‍ രണ്ട് പ്രാവിശ്യമാണ് തല നനയ്ക്കാറുളളതെന്നും ഒരു ദിവസം ഓയില്‍ മസാജും ചെയ്യുമെന്നും ഗോപിക പറയുന്നു. ദിവസേന തല നനയ്ക്കുന്നത് മുടിയ്ക്ക് പ്രശ്നമാണെന്നുള്ള കേട്ടറിവാണ് ആഴ്ച്ചയില്‍ രണ്ട് ദിവസമാക്കി മാറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
മോഡലിങ് രംഗത്ത് നിന്നാണ് ഗോപിക സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ തനിക്ക് മോഡലില്‍ റാം വോക്കിനോട് താല്‍പ്പര്യം ഇല്ലെന്നും പറയുന്നു. നന്നായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് താനെന്നും ആഹാരത്തോട് തനിയ്ക്ക് നോ പറയുവാന്‍ സാധിക്കില്ലെന്നുമായിരുന്നുമായിരുന്നു ഇതിന് കാരണമായി ഗോപിക പറഞ്ഞത്. നീള കുറവും ഒരു കാരണമായി ഗോപിക പറയുന്നുണ്ട്.
Post Your Comments