
അപ്രതീക്ഷിതമായി ആരാധകരുടെ ഇടയിലേക്ക് ഹൃദയവുമായി എത്തിയിരിക്കുകയാണ് ഹൃത്വിക്ക് റോഷൻ. ഹൃദയം എന്നുവച്ചാൽ, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഹൃദയം. സംഭവം, സ്നേഹത്തിന്റെ ഒരു സന്ദേശം ആരാധകരെയും അഭ്യൂദയകാംഷികളെയും അറിയിക്കാനായി താരം പങ്കു വച്ച ഒരു ചിത്രമാണ്.
ഇൻസ്റാഗ്രാമിൽ ഒട്ടേറെ ആരാധകർ പിന്തുടരുന്ന ബോളിവുഡ് താരമാണ് ഹൃത്വിക്ക് റോഷൻ. അദ്ദേഹം പങ്കുവയ്ക്കുന്ന പല ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും തരംഗമാവാറുണ്ട്. ഇപ്പോഴിതാ ഒരു ഹൃദയത്തിന്റെ സന്ദേശം കൂടി അക്കൂട്ടത്തിൽ ഉൾപ്പെടുകയാണ്.
“ഇത് എന്റെ ഹൃദയ ആകൃതിയാണ്, അക്ഷരാർഥത്തിൽ.
എത്ര ദുര്‍ബലരാണ് നമ്മള്. ജീവിത്തതിന്റെ പകുതിയിലധികവും എല്ലാവരാലും എപ്പോഴും സ്നേഹിക്കപ്പെടുവാൻ ആഗ്രഹിക്കുകയും ബോധമില്ലാതെ അതിനായി കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നു.
എന്നാൽ, വളരെ പെട്ടെന്നാണ് നാം മറക്കുന്നത്, നാമെല്ലാം ഒരുപോലെയുള്ളവരാണെന്നത്..
സ്നേഹത്താൽ നിർമ്മിക്കപ്പെട്ടവരാണെന്നത്..”, ഹൃത്വിക്ക് വ്യക്തമാക്കി.
ആരാധകരും സ്നേഹശമസകളുമായാണ് താരത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.
Post Your Comments