മദ്യപാനത്തേക്കാളും പുകവലിയേക്കാളുമൊക്കെ എല്ലായ്പ്പോഴും തന്റെ ലഹരി സിനിമ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്. തന്നോട് ഇതുവരെയാരും മദ്യപിക്കരുതെന്നോ പുകവലിക്കുതെന്നേ പറഞ്ഞ് തന്നിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.
സിനിമയിൽ നിന്നായത് കൊണ്ട് നല്ല രീതിയിൽ ജീവിച്ച് കാണിച്ചു കൊടുക്കണമെന്ന വാശി എനിക്ക് പണ്ടേ ഉണ്ടായിരുന്നു. ശീലങ്ങൾ നമുക്കുള്ളിൽ രൂപപ്പെടുന്നതാണ്. മദ്യപിക്കുന്നതിനേക്കാളും, പുകവലിക്കുന്നതിനേക്കാളും എനിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നത് സിനിമ ചെയ്യുമ്പോഴാണ്!. ആളുകൾ ‘ചീത്ത’ എന്ന് പറയുന്നതിലേക്ക് എന്റെ മനസ്സ് തിരിയാതിരുന്നാൽ മതി. എനിക്ക് അതിലും വലിയ ലഹരിയാണ് എന്റെ സിനിമ. ഞാൻ എന്റെ എനർജി മുഴുവൻ സിനിമയ്ക്കാക്കി നീക്കിവെച്ച ആളാണ്. മറ്റൊന്ന്, ഒരു കാര്യം വേണ്ട എന്ന് വയ്ക്കുന്നത് വരെ മാത്രമേ ബുദ്ധിമുട്ടുള്ളൂ. എനിക്ക് ഐസ്ക്രീം ഭയങ്കര ഇഷ്ടമായിരുന്നു. ഒരു സമയത്ത് എനിക്ക് ടോൺസലൈറ്റിസിന്റെ പ്രശ്നം വന്നു. തണുത്തത് കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഐസ്ക്രീം കഴിക്കില്ലെന്ന് ഞാൻ തീരുമാനമെടുത്തു. അതുകൊണ്ട് തന്നെ ഇപ്പോള് തണുത്തതൊന്നും എന്നെ പ്രലോഭിപ്പിക്കില്ല. ഇന്ന് ഐസ്ക്രീം വളരെ സങ്കോചമില്ലാതെ ഞാൻ കണ്ടുകൊണ്ടിരിക്കും. നമ്മൾ ഒരു കാര്യം മനസ്സ് കൊണ്ട് വേണ്ടേന്ന് വെച്ചാൽ പ്രശ്നം തീർന്നു. ഒരു കാര്യങ്ങളും നമ്മളിൽ അടിച്ചേല്പ്പിക്കുന്നതാകരുത്. ഞാൻ മദ്യപിക്കരുതെന്നോ, പുകവലിക്കരുതെന്നോ എന്റെ അച്ഛന്മാരോ ചേട്ടന്മാരോ ഒന്നും എന്നോട് പറഞ്ഞിട്ടില്ല. അത് ചെയ്യരുതെന്ന് നമുക്ക് തന്നെ തോന്നണം .ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പങ്കുവയ്ക്കുന്നു
Post Your Comments