മികച്ച ഒരുപിടി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീതസംവിധായകനാണ് ദീപക് ദേവ്. 2003 ല്‍ ക്രോണിക് ബാച്ച്ലറിലൂടെ സിനിമയിലേക്ക് എത്തിയ ദീപക് ദേവ് നരന് ഉറുമി, ലൂസിഫര്‍ തുടങ്ങിയ നിരവധി സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഇപ്പോഴിതാ തന്റെ സംഗീത യാത്രയിലെ ആദ്യകാല ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ക്ലാസ് കട്ട് ചെയ്ത് പോയ റെക്കോഡിങ്ങിന്റെ ഫോട്ടോയാണ് ഫേയ്സ്ബുക്കിലൂടെ അദ്ദേഹം ഷെയര്‍ ചെയ്തത്.
1996 കാലഘട്ടത്തിലെ പ്രോഗ്രാമിങ് കാലത്തേക്ക് തിരിഞ്ഞു നോക്കുകയാണ്. കൊളെജില്‍ നിന്ന് ക്ലാസ് ഒഴിവാക്കി. സ്വപ്നങ്ങള്‍ പിന്തുടര്ന്നു നടന്ന കാലം.’ എന്ന കുറിപ്പിലാണ് ദീപക് ദേവ് കീ ബോര്‍ഡ് വായിച്ചുകൊണ്ട് നില്ക്കുന്ന ചിത്രം പങ്കുവച്ചത്.
അന്ന് ദീപക് ദേവിനൊപ്പം റെക്കോഡിങ്ങിന് ഉണ്ടായിരുന്നവരും ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുമെല്ലാം ഓര്‍മകള്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments