പ്രമുഖ മലയാള സിനിമകളിലൂടെ വസ്ത്രാലങ്കാരത്തിലെ തന്റെ മികവ് തെളിയിച്ച കലാകാരിയാണ്, സമീറ സനീഷ്. മലയാള ചിത്രങ്ങളായ ഡാഡി കൂള്‍, ആഗതന്‍, മലര്‍വാടി ആര്‍ട്സ് ക്ലബ്, സാള്‍ട്ട് & പേപ്പര്‍, ചാപ്പാ കുരിശ്, പ്രണയം, നോര്‍ത്ത് 24 കാതം,1983, ഇടുക്കി ഗോള്‍ഡ്, പ്രേമം, പത്തേമാരി തുടങ്ങി ഒട്ടേറെ സിനിമകളിൽ സമീറയാണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചത്. സമീറ ഏറ്റവും ഇഷ്ടപ്പെട്ട നടൻ മമ്മൂട്ടിയാണ്. ഒരു അഭിമുഖത്തിനിടെ ഗ്ലാമർ ഐക്കണായ മമ്മൂട്ടിയുടെ വസ്ത്രാലങ്കാരത്തെപ്പറ്റി വാചാലയായിരിക്കുകയാണ് സമീറ.
ഡാഡിക്കൂള്‍ സമയത്ത് വല്ലാത്ത എക്സെെറ്റ്മെന്റായിരുന്നു. വര്‍ഷങ്ങളായി മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ ആയ മമ്മൂക്ക! ഏത് ഡ്രസിട്ടാലും അദ്ദേഹത്തിന് ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം, മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസെെനര്‍ എന്ന നിലയില്‍ ഒരാൾ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് ഇടുമ്പോഴും മമ്മൂക്ക ഒരു സമ്പന്ന വ്യക്തിയെപോലെ തോന്നുന്നു. അതുകൊണ്ടാണ് അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസെെന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കി, വിഷമം പിടിച്ചത് പോലെയാക്കിയെ കൊടുക്കാറുള്ളൂ. വളരെ സോഫ്ടായിട്ടുള്ള മെറ്രീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം, സമീറ പറയുന്നു.
ഒപ്പം, നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പം എട്ട് സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്നും സമീറ കൂട്ടിച്ചേർത്തു.
Post Your Comments