വിദ്യുതിനെ കേന്ദ്രകഥാപാത്രമാക്കി കമാന്‍ഡോ -3 എന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പടയോട്ടത്തിനെത്തുമ്പോള് അതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കോഴിക്കോട് കുന്ദമംഗലംകാരന് ഡാരിസ് യാര്മിലാണ്. ഇപ്പോഴിതാ ബോളിവുഡിലേക്കുളള തന്റെ സ്വപ്നയാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ് ഡാരിസ്.
എം.എ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ മുബൈയിലേക്ക് പറന്നത്. വിസിലിങ് വുഡ് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമ സംവിധാനം പഠിച്ചു. കുറച്ച് കാലം അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തു. പിന്നീടാണ് എഴുത്തിലേക്ക് തിരിയുന്നത്. യഷ് രാജ് ഫിലിംസിലുണ്ടായിരുന്ന ഹബി ഫൈസലിനൊപ്പമാണ് ആദ്യമായി തിരക്കഥ എഴുതിയത്. അതിനിടെ കമാന്‍ഡോ-3ന്റെ നിര്‍മാതാവായ വിപുല്‍ ഷായുടെ പ്രൊഡക്ഷന്‍സ് ഹൗസായ സണ്‍ഷൈന്‍ പിക്ചേഴ്സുമായി സഹകരിക്കാന്‍ അവസരം കിട്ടി. കമാന്‍ഡോ-3 ന് പുറമേ മറ്റൊരു തിരക്കഥകൂടി അവര്‍ക്കുവേണ്ടി എഴുതിട്ടുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്ന് ഡാരിസ് വ്യക്തമാക്കി.
കമാന്‍ഡോയുടെ ആദ്യ രണ്ടുഭാഗങ്ങളും ഇഷ്ടപ്പെട്ടവര്ക്കുവേണ്ടിയാണ് മൂന്നാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഈ സീരിസിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. സിനിമാരംഗത്തെത്തി നാലുവര്‍ഷം കൊണ്ടുതന്നെ ഒരു പ്രധാന ബോളിവുഡ് സിനിമയിലേക്ക് തിരക്കഥ എഴുതാനായി എന്നതില്‍ സന്തോഷമുണ്ട് സംവിധാനം തന്നെയാണ് ലക്ഷ്യമെന്ന് ഡാരിസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments