
എൻഡ് ഗേമിൽ നിന്നും ഹോളിവുഡ് ബ്ലോക്ബസ്റ്റർ സീരീസ് അവഞ്ചേഴ്സ് ഒരിക്കൽ കൂടി പുനർജനിക്കുകയാണ്.
അവഞ്ചേർസ് സിനിമയിലെ സൂപ്പർഹീറോ ബ്ലാക്ക് വിഡോയിലൂടെയാണ് സൂപ്പർതാരങ്ങൾ വീണ്ടും ആരാധകരിലേക്കെത്തുന്നത്. ചിത്രത്തിനെ ടീസറാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേറ്റ് ഷോർട്ലൻഡ് എന്ന വനിത സംവിധായകയാണ് പുതു ചിത്രം ഒരുക്കിയിരിക്കുന്നത്.ഈ സിനിമയിലും ടൈറ്റിൽ കഥാപാത്രമായി എത്തിയിരിക്കുന്നത് സ്കാർലറ്റ് ജൊഹാൻസനാണ്. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, റേച്ചൽ വെയ്സ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അയൺ മാൻ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേഴ്സ് (2012), ക്യാപ്റ്റൻ അമേരിക്ക: ദ് വിന്റർ സോൾജിയർ (2014, അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ (2015), സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി നടിയും ഈ കഥാപാത്രം മാറിയിരുന്നു.
എൻഡ് ഗെയിമിൽ മരിച്ചു എന്ന് കരുതിയെങ്കിലും, വീണ്ടും ബ്ലാക്ക് വിഡോ കുതിച്ചുയരുകയാണ്.
ബ്ലാക്ക് വിഡോയുടെ പൂർവ്വകാലമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അടുത്ത വർഷം മെയ് ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും.
Post Your Comments