മലയാള സിനിമയിലെ പ്രിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലേക്ക് അനുശ്രീയെ തിരഞ്ഞെടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം എത്തി. ഇപ്പോഴിതാ തന്റയെ സിനിമ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.
ഇതിഹാസയിൽ ചെയ്തത് പോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതാണ് രസമെന്നും തൻ്റെ യഥാര്‍ത്ഥ സ്വഭാവത്തിൽ നിന്നും തികച്ചും വേറിട്ട കഥാപാത്രങ്ങൾ ചെയ്യുവാനാണ് കൂടുതലിഷ്ടമെന്നും അനുശ്രീ പറയുന്നു. യഥാര്‍ത്ഥ ജീവിതത്തിൽ താൻ വളരെ കൂളാണെന്നും അനുശ്രീ പറയുന്നു. ഒഴിവുസമയങ്ങളിൽ കടകളിൽ കയറിയിറങ്ങി നടക്കുന്നത് ഇഷ്ടമാണെന്നും ഒന്നും വാങ്ങാനല്ലെങ്കിൽ കൂടി അങ്ങനെ ചെയ്യുന്നത് ഇഷ്ടമാണെന്നും നടി പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ അടുത്തിടെയാണ് അക്കൗണ്ട് തുടങ്ങുന്നത്. ആദ്യമൊക്കെ ഇൻസ്റ്റാഗ്രാം വേണ്ടെന്ന് വിചാരിച്ചിരുന്നതാണ്. എന്നാൽ അക്കൗണ്ട് തുടങ്ങി ഇത്രത്തോളം ആൾക്കാര് പിന്തുണച്ച് മുന്നോട്ടെത്തുന്നത് വലിയ സന്തോഷമുള്ള കാര്യം തന്നെയാണ്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവായിരുന്നില്ല. പക്ഷേ തൻ്റെ പ്രൊഫഷൻ ഇതായതുകൊണ്ടു തന്നെ പുറത്തു നിന്ന് ഒരു അവസരം നമ്മളെ തേടി എത്തണമെങ്കിൽ അവര്‍ ആദ്യം നോക്കുന്നത് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ്. അതില്ലാതിരുന്നതിനാൽ ഒരു നല്ല കമ്പനിയുടെ പരസ്യചിത്രത്തിൻ്റെ ഭാഗമാകാൻ കഴിയാതെ പോയി.അതിനെ തുടര്‍ന്നാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയെത്തെന്നും താരം പറയുന്നു.
തന്നെ ആരും തമിഴ് സിനിമകളിലേക്ക് ക്ഷണിക്കുന്നില്ലെന്നും അതിനാലാണ് പോകാത്തതെന്നും അന്യഭാഷാ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചെയ്യാനിഷ്ടമാണെന്നും അനുശ്രീ പറയുന്നു. ഗ്ലാമര്‍ വേഷങ്ങളോട് നോ പറയില്ലെന്നും സിനിമയ്ക്ക് അവശ്യമായ ഗ്ലാമര്‍ സീനുകളാണെങ്കിലോ അടുത്തിടപഴകുന്ന രംഗങ്ങളോ വന്നാൽ മടി കൂടാതെ അഭിനയിക്കാൻ തയ്യാറാണെന്നും അനുശ്രീ പറയുന്നു. പരിധി വിട്ടുള്ള ഗ്ലാമര്‍ വേഷങ്ങൾ ചെയ്യുന്നതിന് മടിയില്ലെന്നും അനുശ്രീ വ്യക്തമാക്കി
Post Your Comments