ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് കന്നട സീരിയല്‍ നടി അതിഥി റായ്. ബിഗ്‌ബോസിലൂടെ വലിയ പ്രേക്ഷക പിന്തുണയാണ് അതിഥിക്ക് ലഭിച്ചിരുന്നത്. പലപ്പോഴും പുറത്ത് പോവുകയും ആരാധകരുടെ പിന്തുണയില്‍ തിരിച്ചുവരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലെ തന്റയെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് അതിഥി. ഒരു അഭിമുഖത്തിലാണ് അതിഥി തന്റെ മനസ് തുറന്നത്.
ആദ്യ റൗണ്ടില്‍ പുറത്താകലിന്റെ വക്കിലെത്തിയ അതിഥി ഫിനാലെ റൗണ്ടില്‍ അവസാനമാണ് ഷോയില്‍ നിന്ന് പുറത്തുപോയത്. ഇതിന്റെ അനുഭവത്തില്‍ നിന്നാണ് അതിഥി ചില ഉപദേശങ്ങള്‍ നല്‍കുന്നത്. ബിഗ് ബോസ് എപ്പോഴും തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരിക്കും. കേരളം തന്നെ സ്വാഗതം ചെയ്തതും സ്വീകരിച്ചതും അവിശ്വസനീയമായ കാര്യമാണ്. ആരാധകര്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞാല്‍ തീരില്ല. അത് ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. തന്റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ച് അതിഥി വാചാലയായി. ബിഗ് ബോസ് വീട്ടില്‍ നടന്നതാണ് ജീവിതത്തില്‍ സന്തോഷമുള്ള ജന്മദിനാഘോഷം. ലോകം മുഴുവന്‍ കാണെ ഒരു പിറന്നാള്‍ എനിക്ക് ഇനി സാധ്യമാകില്ലല്ലോ. മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയും സാന്നിധ്യത്തെ കുറിച്ചും സന്തോഷത്തോടെ അതിഥി പറയുന്നു.
ഇനിയാണ് അതിഥിയുടെ ഉപദേശം. ഇപ്പോള്‍ ഷോ വളരെ കടുപ്പമായിരിക്കും. ഒരു സാധാരണക്കാരന് പ്രശസ്തിയും അംഗീകാരവും ലഭിക്കാന്‍ ഏറ്റവും നല്ല പ്ലാറ്റ്‌ഫോമാണിത്. നിങ്ങള്‍ നിങ്ങളായി തുടരുക, സ്‌ട്രേറ്റ് ഫോര്‍വാഡായിരിക്കുക, നിങ്ങള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഫേക്കാവുകയോ അഭിനയിക്കുകയോ ചെയ്താല്‍ അതിന് ശേഷവും നിങ്ങള്‍ക്ക് സൊസൈറ്റിയെ ഫേസ് ചെയ്യേണ്ടതായി വരും- അതിഥി പറഞ്ഞു.
Leave a Comment