CinemaKollywoodLatest NewsTollywood

തെലുങ്കിൽ അസുരനാവാൻ വെങ്കടേഷ് ; സംവിധാനം വെട്രിമാരനല്ല

സിനിമയ്ക്കായി, ശ്രീകാന്ത് അഡ്ഡല മാസം രണ്ട് ലക്ഷം രൂപ വീതം ശമ്പളം ചോദിച്ചപ്പോൾ, നടൻ വെങ്കടേഷ് ആകട്ടെ പ്രതിഫലമില്ലാാതെയാണ് അഭിനയിക്കുന്നത്.

തമിഴ് അടുത്ത കാലത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ചിത്രമാണ്, ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ അസുരൻ. പ്രശസ്തനായ വെട്രിമാരൻ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തീവ്രമായ വികാരങ്ങൾ വിനിമയം ചെയ്യുന്ന ചിത്രത്തിലെ സ്റ്റില്ലുകളൊക്കെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അവാർഡ് സിനിമയാണെന്ന് പരിഗണിച്ചു കാണികൾ ഒതുക്കും ഏന് കരുതിയ ഈ ചിത്രം എന്നാൽ, തിയേറ്ററിലും സാമ്പത്തിക വിജയം വരിച്ചു.

ഈ ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാനൊരുങ്ങുകയാണ്. തെലുങ്ക് ചിത്രത്തിൽ സൂപ്പർ താരം വെങ്കടേഷ് ആയിരിക്കും നായകൻ. ചിത്രം 13 കോടി രൂപയ്‍ക്ക് ഒരുക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനമെന്നാണ് സൂചന.

ശ്രീകാന്ത് അഡ്ഡലയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. അസുരന്റെ റീമേക്ക് 13 കോടി രൂപയ്‍ക്ക് തീര്‍ക്കാനാണ് ശ്രീകാന്ത് അഡ്ഡലയും വെങ്കടേഷും തീരുമാനിച്ചിരിക്കുന്നത്. സിനിമയ്ക്കായി, ശ്രീകാന്ത് അഡ്ഡല മാസം രണ്ട് ലക്ഷം രൂപ വീതം ശമ്പളം ചോദിച്ചപ്പോൾ, നടൻ വെങ്കടേഷ് ആകട്ടെ പ്രതിഫലമില്ലാാതെയാണ് അഭിനയിക്കുന്നത്. അതേസമയം, ലാഭവിഹിതം വെങ്കടേഷിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടി ശ്രിയ ശരണായിരിക്കും തമിഴിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button