മലയാള സിനിമയിലിപ്പോൾ നടന്മാരെല്ലാം സംവിധായകന്മാര് കൂടിയാവുന്ന കാലമാണ്. പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍ , ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങള്‍ സംവിധാനം ചെയ്ത ചിത്രങ്ങൾ ഈ വർഷം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടനും മിമിക്രി താരവുമായ ടിനി ടോം സംവിധായകനാവുന്നു എന്ന വാര്‍ത്തയും പുറത്തു വന്നത്. ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്ന വാര്‍ത്തകളായിരുന്നു പ്രചരിച്ചത്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഒരു ബയോപിക് ആണെന്നും യുഎഇ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷറഫ് തമാരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. മാത്യൂഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇതിനെ കുറിച്ച് പറഞ്ഞത്.
മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന്‍ ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത തെറ്റാണ്. അതിന് പിന്നില്‍ ഒരു ചതിയുടെ മണമുണ്ട്. സലിം കുമാറിനെ ഒട്ടേറെ തവണ കൊന്ന ഓണ്‍ലൈന്‍ മീഡിയയകള് എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ചുവിട്ട വ്യാജ വാര്‍ത്തയാണിതെന്നാണ് ടിനി ടോം പറയുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നര വര്‍ഷമെങ്കിലും ഹോം വര്‍ക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതി എന്നത് സത്യമാണ്.
അത് സംവിധാനം ചെയ്യാന്‍ എനിക്ക് പ്ലാനില്ല. സിനിമ അഭിനയത്തില്‍ ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നാല്‍ അഭിനയിക്കാന്‍ എന്നെ വിളിക്കില്ല. തത്കലാം അഭിനയം വിട്ട് എങ്ങോട്ടും പോകുന്നില്ല. സംവിധാനമെന്നത് എന്റെ ചിന്തയില്‍ പോലുമില്ല. സിനിമാ നടനെന്ന നിലയില്‍ എന്നെ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളു. ഇനിയും നല്ല കുറേ കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്ന മോഹമുണ്ടെന്നും ടിനി ടോം പറയുന്നു.
Post Your Comments