CinemaGalleryKeralaLatest NewsNEWS

തെലങ്കാനയിൽ മൃഗ ഡോക്ടറായ യുവതിയെ ക്രൂരമായ്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി പ്രമുഖർ രംഗത്ത്

കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന്, നടിയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാ ബച്ചന്‍ പരസ്യമായി ആവശ്യപ്പെട്ടത്, ഇക്കാര്യത്തിൽ ജനവികാരം എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്.

അക്രമങ്ങളും മ്ലേച്ഛതയും ആവർത്തിക്കുക വഴി ഇന്ത്യ വീണ്ടും തലകുനിക്കുകയാണ്. കഴിഞ്ഞ ദിവസം, തെലങ്കാനയില്‍ ഒരു വനിതാ മൃഗ ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം, ക്രൂരമായി കൊലപ്പെടുത്തപ്പെട്ട സംഭവം ഒരു ആവർത്തനം മാത്രമാണ്. ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഈ സംഭവത്തെ അപലപിച്ചു കൊണ്ട് നടക്കുന്നത്. നിരവധി സിനിമാ, കായിക പ്രമുഖരും ഈ സംഭവത്തിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്. കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന്, നടിയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാ ബച്ചന്‍ പരസ്യമായി ആവശ്യപ്പെട്ടത്, ഇക്കാര്യത്തിൽ ജനവികാരം എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്.

‘മനുഷത്വത്തെ ഇല്ലായ്മ ചെയ്തുകളഞ്ഞ ഒരു ദുരന്തമാണിത്. ഈ കൊടുംകുറ്റവാളികളുമായ താരതമ്യം വന്യജീവികള്‍ക്ക് നാണക്കേടാണ്. ഈ സമൂഹത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നത് കുറ്റമാണോ? പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ക്ക് എത്രയും പെട്ടന്ന് ശിക്ഷവാങ്ങിക്കൊടുക്കാനാണ് ഇപ്പോള്‍ നമ്മളിനി പോരാടേണ്ടത്’- തെന്നിന്ത്യൻ നടി അനുഷ്‌ക ഷെട്ടി കുറിച്ചു.

അതേസമയം, ഹൈദരാബാദില്‍ നടന്നത് ഏറെ ലജ്ജാവഹമായ കാര്യങ്ങളാണെന്നും മനുഷത്യരഹിതമായ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹം മുന്‍കൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി അറിയിച്ചു.

വേദന, രോഷം, നിരാശ, അവിശ്വസനീയത… വളരെ ഭയാനകമായ സംഭവമാണിതെന്നാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മ ഇത് സംബന്ധിച്ചു ട്വിറ്ററിൽ കുറിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം… ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്റെ പ്രാര്‍ഥനകള്‍. എത്രയും വേഗം തന്നെ നീതി നടപ്പിലാക്കണം നടി പ്രതിഷേധം രേഖപ്പെടുത്തി. ഇവർക്ക് പുറമെ, സൽമാൻ ഖാൻ, വിജയ് ദേവാരകൊണ്ട , കീർത്തി സുരേഷ് തുടങ്ങി ഒട്ടനവധി താരങ്ങളും തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments


Back to top button