
ഉപജീവനത്തിനായി കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലിരുന്ന് ഗാനം ആലപിച്ച റാണു മൊണ്ടാലിനെ ഏവർക്കും അറിയാം. ഇവരുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ റാണു മൊണ്ടാലിന്റയെ ജീവിതം തന്നെ മാറുകയായിരുന്നു. ഹിമേഷ് രാഷ്മിയയുടെ പാട്ടിൽ വരെ എത്തി നിൽക്കുകയാണ് ഇന്ന് അവർ.
എന്നാൽ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി റാണു വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇത് അവരുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവുകളുടെ പേരിലായിരുന്നു. ഇപ്പോഴിതാ വരി മറന്ന് പോയി എന്ന് വേദിയിൽ നിന്ന് പറയുന്ന റാണുവാണ് ട്രോൾ ഗ്രൂപ്പുകളിൽ തരംഗമാകുന്നത്.
റാണു പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ പാട്ട് പാടാനാണ് മാധ്യമപ്രവർത്തകയായ ബർഖാ ദത്ത് ഒരു പരിപാടിയ്ക്കിടെ റാണുവിനോട് ആവശ്യപ്പെടുന്നത്. വേദിയിൽ നിന്ന് മൈക്ക് കൈയിലെടുത്ത് കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം, ‘ഓ മൈ ഗോഡ്, ഐ ഫോർഗെറ്റ് ഇറ്റ്’ എന്നാണ് റാണുവിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ ചുട്ടേ മീം എന്ന പേജാണ് ഈ വീഡിയോയ്ക്ക് ട്രോൾ നിർമ്മിച്ചിരിക്കുന്നത്.
Post Your Comments