സിനിമ ചെയ്യുന്ന സമയത്ത് മലയാള സിനിമകളോടായിരുന്നു തന്റെ പ്രിയമെന്നും തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ താന്‍ തീരെ കംഫര്‍ട്ട് അല്ലായിരുന്നുവെന്നും ഷീല പറയുന്നു. മലയാളത്തില്‍ ഗ്ലാമറസ് ആയി കഥാപാത്രത്തെ ചെയ്യുമ്പോഴും അതിലെല്ലാം തന്നെ നല്ലൊരു കഥയും നല്ലൊരു കഥാപാത്രവും ഉണ്ടായിരുന്നതായി ഷീല പറയുന്നു. പക്ഷെ തമിഴില്‍ അവര്‍ക്ക് ഗ്ലാമറസ് എന്ന ഒരു കാര്യം മാത്രം മതിയായിരുന്നുവെന്നും അത് കൊണ്ട് തന്നെ തന്റെ അമ്മ തമിഴ് സിനിമ ചെയ്യുന്നതിന് എതിരായിരുന്നുവെന്നും ഒരു ടെലിവിഷന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ ഷീല പറയുന്നു.
(‘തുലാഭാരം’ എന്ന ചിത്രത്തില്‍ നിന്ന്)
മലയാളത്തില്‍ താന്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത സിനിമയാണ് ‘തുലാഭാര’മെന്നും തന്നോട് പറഞ്ഞിരുന്ന വേഷമല്ല തനിക്ക് ലഭിച്ചതെന്നും ഷീല വ്യക്തമാക്കുന്നു. താന്‍ ആ റോള്‍ ചെയ്തില്ലെങ്കില്‍ പണം മുടക്കുന്ന നിര്‍മ്മാതാവിന് അത് വലിയ ബാധ്യതയായി മാറും എന്ന് പറഞ്ഞത് കൊണ്ടാണ് ആ വേഷം സ്വീകരിച്ചതെന്നും ഷീല തുറന്നു പറയുന്നു. തന്‍റെ കഥാപാത്രത്തെ ഒരു രണ്ടാം നിരയിലേക്ക് മാറ്റുമ്പോള്‍ താന്‍ എന്തിനു ആ സിനിമ കാണണമെന്ന് ഷീല ചോദിക്കുന്നു. സെറ്റിലെത്തി മേക്കപ്പ് ചെയ്തപ്പോഴാണ് തനിക്ക് എല്ലാം മനസ്സിലായതെന്നും ഷീല പറയുന്നു.
‘തുലാഭാരം’ എന്ന ചിത്രത്തിലെ വിജയ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് ശാരദയായിരുന്നു. വത്സല എന്ന രണ്ടാം നായികയുടെ റോളിലാണ് ഷീല ചിത്രത്തില്‍ അഭിനയിച്ചത്.
Post Your Comments