സംവിധായകനും നിർമാതാവും മാനസിക സമർദ്ദത്തിലാക്കുന്നുവെന്ന് ആരോപിച്ച്, വെയിൽ സെറ്റിൽ നിന്നും ഇറങ്ങി പോവുകയും പ്രതിഷേധാത്മകമായി തലമുടിയും താടിയും പ്രത്യേക രീതിയിൽ മുണ്ഡനം ചെയ്യുകയും ചെയ്ത ഷെയ്ൻ നിഗം ഒരു പാട് വിവാദങ്ങൾക്ക് ശേഷം, ഇതാ പുതിയ വേഷത്തിൽ. പ്രസന്നവും കുട്ടിത്തവുമായ ഭാവത്തിൽ കുട്ടികളുടെ തൊപ്പിയും വച്ച് നിൽക്കുന്ന ഷെയിൻ നിഗത്തിന്റെ സെൽഫി ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇസ്റാഗ്രാമിലൂടെ ഷെയ്ൻ തന്നെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.
ഷെയ്ൻ വിഷയത്തെ ചൊല്ലി നിർത്തിവച്ച ചിത്രങ്ങളായ ‘വെയിൽ’, ‘കുർബാനി’ എന്നിവയെ പൂർത്തീകരിക്കണമെന്നും, നിർമ്മാതാക്കളുടെ സംഘടനാ പ്രഖ്യാപിച്ച ഷെയ്‌ന്റെ വിലക്ക് പിൻവലിക്കണമെന്നും ശക്തമായ സമ്മർദ്ദമാണ് സംവിധായകരുടെ സംഘടനയിൽ നിന്നും താരസംഘടനയായ അമ്മയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് സംബന്ധിച്ച ചർച്ചകൾ ഇനി വരുന്ന ദിവസങ്ങളിൽ നടക്കുകയും ചെയ്യും, അതേസമയം, ഷെയ്ൻ നിഗം ഇത്രയും സന്തോഷിച്ചു പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളുടെ ഉദ്ധേശമെന്തെന്നാണ് ഇതുവരെ ആർക്കും പിടികിട്ടാത്തത്.
Post Your Comments