BollywoodCinemaLatest NewsNEWS

രൺവീറിനെ വേണ്ടന്ന് വച്ച് ദീപിക; ചർച്ചയാക്കി ബോളിവുഡ് ലോകം

രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്

ബോളിവുഡ് ലോകത്ത് വീണ്ടും ചർച്ചയായി മാറുകായണ്‌ താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. സംഭവമിതാണ്, രൺവീറുമായി ഇനി ഒരുമിച്ചില്ലെന്ന് ദീപിക പറഞ്ഞിരിക്കുകയാണ്. പക്ഷെ, ജീവിതത്തിലല്ല, സിനിമയിൽ. ഇരുവരും തമ്മിലുള്ള സ്‌ക്രീനിലെ പൊരുത്തം നിരവധി തവണ ബോളിവുഡ് ബോക്സ് ഓഫീസിൽ അപ്രതീക്ഷിത കുതിപ്പുകൾ നടത്തിയിട്ടുണ്ട്. എന്നാല്‍ രണ്‍വീറുമൊത്തുള്ള മൂന്ന് ചിത്രങ്ങള്‍ ദീപിക വേണ്ടെന്നു വച്ചെന്നാണ് റിപ്പോർട്ട്. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് രൺവീറുമൊത്ത് അഭിനയിക്കില്ലെന്ന് ദീപിക അറിയിച്ചതായി, മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ട എന്ന് ദീപിക ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും പുതിയ ചിത്രമായ ഇതിഹാസതാരവും ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിന്‍റെ ജീവിതം പറയുന്ന 83ലിലും ഇവർ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. കപില്‍ സിങ് ആയി രണ്‍വീറും ഭാര്യ റോമി ഭാട്ടിയ ആയി ദീപികയും എത്തും.

വിഖ്യാത സംവിധായകൻ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ രാം ലീലയിയാണ് ഇരുവരും ആദ്യമായി ഒന്നിചാഭിനയിച്ച സിനിമ. രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലും രണ്‍വീറും ദീപികയും ഒന്നിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button