
നടൻ ആസിഫ് അലിയുടെയും നടി പർവതയുടെയും സിനിമ പ്രയാണത്തിൽ പുതിയൊരു വഴിത്തിരിവായിരുന്നു ‘ഉയരെ’ എന്ന ചിത്രം. ഈ താര ജോഡികൾ വീണ്ടും മറ്റൊരു ചിത്രത്തിലൂടെ ഒന്നിക്കാനിരിക്കുകയാണ്.
ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചഭിനയിക്കാനിരിക്കുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ ഉറൂബിന്റെ രാച്ചിയമ്മ എന്ന പേരുകേട്ട ചെറുകഥയെ ആധാരമാക്കിയുള്ളതാന് വേണുവിന്റെ പുതിയ സിനിമ. നാല് സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി സിനിമയിലെ ഒരു ചിത്രമായിരിക്കും ഇത്. ജെയ് കെ, രാജീവ് രവി, ആഷിക്ക് അബു തുടങ്ങിയവരാണ് മറ്റ് മൂന്ന് സിനിമകളുടെയും സംവിധായകർ ചെയ്യുന്നത്.
ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതിയും കാമുകനായ ഗോവിന്ദായി ആസിഫും മികച്ച പ്രകടനമാണ് ഉയരെയിൽ കാഴ്ചവെച്ചത്. വലിയൊരു നിരൂപക ശ്രദ്ധ ഇരുവരുടെയും പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചിരുന്നു. ആയതിനാൽ തന്നെ, ഇവർ രണ്ടാളും ഒന്നിക്കുന്ന പുതു ചിത്രത്തിന് വേണ്ടിയും ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
നാല് സിനിമകളും സത്രീ കേന്ദ്രീകൃത ചിത്രങ്ങളായിട്ടാണ് ഒരുങ്ങുന്നത്. വേണുവിന്റെ ചിത്രത്തില്‍ രാച്ചിയമ്മയായിട്ടാണ് പാര്‍വതി എത്തുന്നത്.
Post Your Comments