![](/movie/wp-content/uploads/2019/12/confirmed-big-news-randamoozham-way.jpg)
ബ്രഹ്മാണ്ഡ ചിത്രമായി മലയാളത്തിൽ ഒരുങ്ങാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരനും സംവിധായകനുമായ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴമെന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. മോഹൻലാലിനെ നായകനാക്കി സംവിധായകന് ശ്രീകുമാര്‍ ഒരുക്കാനിരുന്ന ഈ ചിത്രം ഇപ്പോഴും അണിയറയിൽ തന്നെയാണ്. കഥയുടെ ഉടമസ്ഥാവകാശമുള്ള എം ടിയും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിൽ സിനിമ ഇപ്പോഴും നിർജീവാവസ്ഥയിൽ തുടരുകയാണ്.
മഹാഭാരത കഥയെ ഭീമന്റെ കണ്ണിലൂടെ അറിയുന്നതാണ്, രണ്ടാമൂഴം എന്ന എം ടി യുടെ നോവൽ പ്രമേയം. ഇന്നും മലയാളത്തിലെ ഒരു അപൂർവ കൃതിയാണിത്.
എന്നാൽ, തർക്കവുമായി ബന്ധപ്പെട്ട്, സംവിധായകന് ശ്രീകുമാറിനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എംടി വാസുദേവന്‍ നായര്‍ ആദ്യം ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് മധ്യസ്ഥത വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചെങ്കിലും സംവിധായകന്റെ ആവശ്യം കോടതി തള്ളിയിരുന്നു. പിന്നാലെ ശ്രീകുമാര്‍ മേനോന് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതിയും തള്ളി.
ഈ പശ്ചാത്തലത്തിൽ, ഇനി സുപ്രിംകോടതിയെ സമീപിക്കാനായിരിക്കും ശ്രീകുമാറിന്റെ നീക്കം എന്നതിനാൽ, സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോൾ എം ടി വാസുദേവൻ നായർ.
Post Your Comments