
ടെലിവിഷന്‍ ഷോകളില്‍ ചരിത്രം കുറിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന കാര്യം പുറത്തു വന്നതോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേര് നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
ബിഗ് ബോസില്‍ മത്സരാര്‍ഥികളായി എത്താന്‍ സാധ്യതയുള്ള ചിലരുടെ പേര് വിവരങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ സീസണില്‍ മത്സരാര്‍ഥികള്‍ ആരൊക്കെ വേണമെന്ന നിര്‍ദ്ദേശത്തിനു പേര്‍ളി മാണിയ്ക്ക് പകരം റിമി ടോമിയുടെ പേരാണ് കൂടുതല്‍ ആളുകളും പറഞ്ഞിരുന്നത്. രചന നാരായണന്‍കുട്ടിയുടെ പേരാണ് മറ്റൊന്ന്. ഡിഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ ജിപിയും ഇത്തവണ ബിഗ് ബോസ് മത്സരാര്‍ഥികളുടെ പട്ടികയില്‍ ഇടം നേടുമെന്ന് സൂചന.
ഗായിക അമൃത, ടിക് ടോക് താരങ്ങളായ ഫക്രു, അഖില്‍, അശ്വന്ത് തുടങ്ങിയവരുടെ പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
Post Your Comments