ഇന്ത്യൻ സിനിമയിൽ ഇരട്ട ക്ലൈമാക്സ് ഉള്ള ചിത്രങ്ങൾ വളരെ കുറവാണ്. എന്നാൽ മലയാള സിനിമയിൽ അത്തരം ഒരു ചിത്രമുണ്ട്. 1998 ൽ ഫാസിലിന്റയെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രം. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണിത്.
ഒരു പതിപ്പിൽ മോഹൻലാലിന്റെ കഥാപാത്രം കൃഷ്ണൻ നായികയെ സ്വന്തമാക്കുന്നു എങ്കിൽ അടുത്തത് മമ്മൂട്ടിയുടെ കഥാപാത്രം ഹരി നായികയെ സ്വന്തമാക്കും. എന്നിങ്ങനെ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഡയലോഗ് തെറ്റിച്ചപ്പോഴുണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഫാസില്‍ അത് കൈകാര്യം ചെയ്ത രീതിയാണ് തനിക്കേറെ ഇഷ്ടമായതെന്ന് അദ്ദേഹം പറയുന്നു.
‘അഭിനയിക്കുമ്പോൾ നടന്മാര്‍ക്കെല്ലാം ബി.പി ഉണ്ടാകും. കാരണം ഇത്രയും ആള്‍ക്കാര്‍ നില്‍ക്കുമ്പോൾ ഈ ഡയലോഗ് തെറ്റാതെ പറഞ്ഞ് ടേക്ക് ഓക്കെയാക്കാണം. ഇത് കാണാതെ പഠിച്ച് പറയുകയെന്നുള്ളത് അന്തസിന്റെ കൂടി ഭാഗമാണ്. തെറ്റാന്‍ പാടില്ല. ഹരികൃഷ്ണന്‍സില്‍ ഒരു വക്കീലായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഐ.പി.സി നമ്പറുകളൊക്കെ പറയുന്നൊരു സീനുണ്ട്. അത് തെറ്റിയപ്പോള്‍ പ്രോംപ്റ്റ് ചെയ്തുകൊണ്ടുവന്നു. അപ്പോഴും തെറ്റി.
അപ്പോള്‍ ഫാസില്‍ ഹാന്‍ഡില്‍ ചെയ്ത രീതിയാണ് എടുത്ത് പറയേണ്ടത്. കട്ട്, കട്ട് നിര്‍ത്തിയേ അസിസ്റ്റന്റ് ഡയറക്ടറുടെ വിചാരമെന്താണ് അദ്ദേഹം സീനിയര്‍ നടനാണ്. നിങ്ങള്‍ പ്രോംപ്റ്റ് ചെയ്താലെ പറയുള്ളോ? പ്രോംപ്റ്റ് ചെയ്യുകയൊന്നും വേണ്ട, അദ്ദേഹം കാണാതെ പഠിച്ചോളും.
ഞാന്‍ അങ്ങോട്ട് മാറിനിന്നു. എന്റെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. മാറി നിന്ന് കാണാതെ പഠിച്ചു. ടേക്ക് എടുത്ത് കഴിഞ്ഞപ്പോള്‍ ഫാസില്‍ അവരോട് തമാശയോടെ ഇങ്ങനെ പറഞ്ഞു നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് അവരെ നോക്കി കണ്ണിറുക്കിയായിരുന്നു ഡയലോഗ് മണിയന്‍ പിള്ള രാജു പറഞ്ഞു.
Post Your Comments