മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായ കണ്ണനും (കാളിദാസൻ) ചക്കിയും (മാളവിക) ആരാധകര്‍ക്കും പ്രിയങ്കരരാണ്. കാളിദാസിന്റെ സിനിമ പ്രവേശനത്തിന് പിന്നാലെ ഗ്ലാമർ ലോകത്തേക്ക് മാളവികയും ചുവട് വച്ചു കഴിഞ്ഞു. അതോടുകൂടി താര പുത്രിയുടെ സിനിമാ പ്രവേശനം ഉടന്‍ ഉണ്ടാകുമോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. അതിനു ഒരു അഭിമുഖത്തില്‍ മാളവിക മറുപടി പറയുന്നു.
”ആദ്യമേ തന്നെ പറയട്ടെ, സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത്, ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ, അങ്ങനെയല്ല. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചെറുപ്പം മുതൽ കണ്ടു വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്. ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ.’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം.” മാളവിക തുറന്നു പറഞ്ഞു
Post Your Comments