മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ അഭിനയ മൂഹുര്‍ത്തങ്ങള്‍ അത്ഭുതമായി തോന്നിയ സിനിമയായിരുന്നു ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. 1993-ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ക്ലാസിക് ഹിറ്റായി മാറിയതിന്റെ പ്രധാന കാരണം മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മോഹന്‍ലാലിന്‍റെ വേഷപകര്‍ച്ച തന്നെയായിരുന്നു.മലയാള സിനിമയുടെ മഹാവിജയമായി മാറിയ ദേവാസുരം ഐവി ശശി എന്ന സംവിധായകന്റെ കരിയറിലും കരുത്തോടെ ജ്വലിച്ചു നിന്ന ചിത്രമായിരുന്നു. രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ മറ്റെല്ലാ സിനിമകളും മാറ്റിവെച്ച് ഈ ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കുകയായിരുന്നു. വാര്യര്‍ എന്ന കഥാപാത്രം ഇന്നസെന്റിനു നല്‍കിയതും നെപ്പോളിയന് വില്ലന്‍ വേഷം നല്‍കിയത് മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ദേവാസുരം സിനിമയുടെ പിന്നാമ്പുറ കഥകള്‍ നിരവധി പ്രേക്ഷകര്‍ക്ക് മുന്നില്‍ പരസ്യപ്പെട്ടെങ്കിലും ചിത്രത്തെ സംബന്ധിച്ച് ആര്‍ക്കും അറിയാത്ത മറ്റൊരു കാര്യം എന്തെന്നാല്‍ സീമയായിരുന്നു ദേവാസുരത്തിന്റെ ആദ്യ നിര്‍മ്മാതാവ് എന്നതായിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവിന് ചില സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ആദ്യ പത്ത് ദിവസത്തെ നിര്‍മ്മാണ ചെലവ് സീമ സ്വയം ഏറ്റെടുക്കുകയായിരുന്നു. മലയാളത്തില്‍ മുന്‍പും സീമ ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മതാവില്‍ ഒരാളായിരുന്നു സീമ.
Post Your Comments