
അതൊരു വലിയ വാർത്തയായിരുന്നു! മമ്മൂട്ടിക്ക് ഡ്യൂപ്പായി സിനിമയിലേക്ക് വന്ന താരം, കാലങ്ങൾക്ക് ശേഷം മമ്മൂട്ടിയെത്തന്നെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു. എന്നാൽ, ആകാംഷയ്ക്ക് വകയില്ല, ടിനി ടോമിനെക്കുറിച്ചു പുറത്ത് വന്ന ഈ വാർത്ത പൂർണമായും വ്യാജമാണ്.
അതേസമയം, പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ ആസ്പദമാക്കി താനൊരു തിരക്കഥ എഴുതിയിട്ടുണ്ട്. എന്നാല്‍ അത് സംവിധാനം ചെയ്യാന്‍ താനിതുവരെ ഒരു പദ്ധതിയും തയാറാക്കിയിട്ടില്ലെന്ന് ടിനി ടോം ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഇതിനുപിന്നില്‍ ഒരു ചതി മണക്കുന്നുണ്ട്. സലീംകുമാറിനെ ഒട്ടേറെത്തവണ കൊന്നവര്‍ എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ചുവിടുന്ന വ്യാജ വാര്‍ത്തകളിലൊന്നാണിത്. ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നരവര്‍ഷമെങ്കിലും ഹോംവര്‍ക്ക് ആവശ്യമുണ്ടെന്നും ടിനി ടോം അറിയിച്ചു.
നല്ല വേഷങ്ങള്‍ സിനിമയില്കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഈ സമയത്ത് ഞാൻ സംവിധാനത്തിലോട്ടു പോകുന്നുവെന്ന് പറഞ്ഞാൽ ആരും എന്നെ അഭിനയിക്കാന്‍ വിളിക്കില്ല. ഈ വർത്തകളുടെയൊക്കെ ലക്ഷ്യം അതാണ്. തല്ക്കാലം അഭിനയം വിട്ട് എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംവിധാനം എന്നത് എന്റെ ചിന്തയില്‍പ്പോലുമില്ലാത്ത കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments