മലയാള സിനിമകളിൽ നിന്നും വിട്ട് പ്രമുഖ തമിഴ് സിനിമയിലേക്ക് കടക്കുകയാണ് നടൻ ലാൽ. പ്രശസ്ത സംവിധായകൻ മണി രത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിൻ സെൽവനിൽ ഒരു പ്രധാന വേഷം ചെയ്യുന്നത് ലാലാണ്. ഈ അവസരത്തിൽ മലയാള സിനിമയിൽ താൻ അഭിമുഖീകരിച്ചിട്ടുള്ള കറുത്ത അധ്യായങ്ങളെ പറ്റി സംസാരിക്കുകയാണ് താരം.
അഭിനയ സാധ്യതയുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. പെങ്ങളില, സൈലന്‍സര്‍ തുടങ്ങിയവ. എന്നാല്‍ അതിനപ്പുറത്ത് പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ ഒരുപാട് മോശം സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് തനിക്ക്. അഭിനയിക്കുമ്പോള്‍ തന്നെ മനസിലാകും ഇതൊന്നും തീയ്യേറ്ററുകളില്‍ ഓടാന്‍ പോകുന്നില്ലെന്ന്. ഇത്തരത്തിലുള്ള ചിത്രങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മനസ് മടുക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ്, മറ്റ് ഭാഷകളിലേക്ക് തിരിയാൻ താനെ പ്രേരിപ്പിച്ചതെന്നാണ് ലാല്‍ പറയുന്നത്.
അണിയറയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജരാജ ചോളന്‍ ഒന്നാമന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നോവലാണിത്.
Post Your Comments