BollywoodCinemaGeneralLatest NewsNEWSTollywood

‘അങ്ങേയറ്റം വേദനയും രോഷവും നിരാശയുമാണ് തോന്നുന്നത്’; വികാരനിർഭര കുറിപ്പുമായി സിനിമ താരങ്ങൾ

പേടിപ്പിക്കുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. നീതി എത്രയും വേഗത്തിൽ നടപ്പിലാക്കണം

തെലങ്കാനയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനരായി ബോളിവുഡ്–തെന്നിന്ത്യൻ താരങ്ങൾ. ഈ സമൂഹത്തിൽ സ്ത്രീയായി ജനിച്ചത് കുറ്റമാണോ? വന്യമൃഗങ്ങളുമായി പോലും പ്രതികളെ താരതമ്യം ചെയ്യരുത് അവർക്ക് നാണക്കേടാണെന്നും അനുഷ്കാ ഷെട്ടി. പിടിച്ചുലച്ച് കളഞ്ഞു ഈ സംഭവമെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും അവർ കുറിച്ചു.

അങ്ങേയറ്റം വേദനയും രോഷവും നിരാശയുമാണ് തോന്നുന്നതെന്നായിരുന്നു സങ്കടത്തോടെ അനുഷ്കാ ശർമ്മ ട്വീറ്റ് ചെയ്തത്. പേടിപ്പിക്കുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. നീതി എത്രയും വേഗത്തിൽ നടപ്പിലാകണമെന്നും താരം കുറിച്ചു. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന ഹൈദരാബാദ് പോലൊരു നഗരത്തിൽ നിന്ന് കേൾക്കുന്ന ഈ വാർത്ത നടുക്കുന്നതാണെന്ന് നടി കീർത്തി സുരേഷ് പറയുന്നു. ഹൃദയം തകർക്കുന്നതാണ് കൊലപാതകത്തെ തുടർന്ന് പുറത്ത് വരുന്ന വാർത്തകളെന്നും എന്നാണ് സ്ത്രീകൾക്ക് സമാധാനത്തോടെ രാജ്യത്തിൽ സഞ്ചരിക്കാൻ കഴിയുകയെന്നും അവർ ചോദിക്കുന്നു.

ജീവനാണ് പ്രധാനം, അസ്വാഭാവികമായി എന്ത് തോന്നിയാലും പൊലീസിൽ സഹായം അഭ്യർഥിക്കണമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ടെ പറയുന്നു. പെൺ സുഹൃത്തുക്കൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്ന് തോന്നിയാൽ വീടെത്തുന്നത് വരെ താൻ ഫോണിൽ തുടരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾപ്ലാസയിൽ നിന്നാണ് യുവതിയെ ലോറി ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button