കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഉപ്പും മുളകും അഭിനേതാക്കള്‍. ടെലിവിഷന്‍ രംഗത്ത് ഹിറ്റായി മുന്നേറുന്ന ഉപ്പും മുളകും ഷോ ആയിരം എപ്പിസോഡ് ആകുകയാണ്. ആരാധകര്‍ക്കായി ഒരുപാട് സര്‍പ്രൈസ് ഇതിനായി ഒരുക്കിയിരിക്കുകയാണ്. എന്നാല്‍ ഷോയിലെ ഒരു സര്‍പ്രൈസ് പുറത്തായിരിക്കുകയാണ്.
കണ്ണൂരില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസം ഉപ്പും മുളകും താരങ്ങള്‍ എത്തിയിരുന്നു. ബാലുവും നീലുവും കേശുവും ലച്ചുവും പാറുക്കുട്ടിയും പങ്കെടുത്ത ചടങ്ങിനിടയിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. എന്നും നിങ്ങളുടെ പിന്തുണ ഒപ്പമുണ്ടാവണമെന്നും നീലു പറഞ്ഞിരുന്നു.
ആയിരാമത്തെ എപ്പിസോഡില്‍ സര്‍പ്രൈസുകളുണ്ട്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ ആറാമത്തെ കുട്ടിയല്ല. ലച്ചു മോളുടെ കല്യാണമാണ്. എല്ലാവരും വരണം. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് നിങ്ങളെ ക്ഷണിക്കുകയാണ്. ഇങ്ങനെയായിരുന്നു ബാലുവും നീലുവും പറഞ്ഞത്. ഇരുവരും ചേര്‍ന്ന് ഇതാദ്യമായാണ് പൊതുവേദിയില്‍ വെച്ച് മകളുടെ കല്യാണത്തിനായി ആരാധകരെ ക്ഷണിച്ചത്. നേവിക്കാരനാണോ അതോ നീലുവിന്‍റെ സഹോദരിയുടെ മകനാണോ നീലുവിനെ വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments