മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്ന യുവ നടനാണ് അര്ജുന് അശോകൻ. അച്ഛന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. സിനിമയിൽ സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു അര്‍ജുന്റെ വിവാഹം നടന്നത്. 9 വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ഇപ്പോഴിതാ ഇവരുടെ
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്.
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അര്ജുന് അശോകൻ എത്തിയിരിക്കുന്നത്. ഭാര്യയ്ക്കൊപ്പമുള്ള താരത്തിന്റയെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. ഭാര്യയ്ക്ക് സമ്മാനമായി മോതിരം നല്‍കുന്നതിന്റെ ചിത്രവും അര്ജുന് പങ്കുവെച്ചിട്ടുണ്ട്.
സിനിമ താരങ്ങളായ സൗബിന് ഷാഹിര്‍, ആന്റണി വര്‍ഗീസ്, നിമിഷ സജയന്, സയനോര ഫിലിപ്പ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ലെന തുടങ്ങി നിരവധി പേര് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ച് എത്തിയിരുന്നു.
Post Your Comments