തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ ബലാൽസംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാട് പ്രതിഷേധത്താൽ കത്തി നിൽക്കുമ്പോൾ ട്വിറ്ററിൽ പുട്ടു കച്ചവടവുമായി അല്ലുഅർജുൻ. പ്രമുഖർ ഉൾപ്പെടെ ഇത്തരത്തിലൊരു പ്രതിഷേധത്തിൽ പങ്കു കാരാവുമ്പോൾ, സ്വന്തം സിനിമയിലെ ഗാനത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദിയർപ്പിക്കുന്ന ട്വീറ്റുമായിട്ടാണ് അല്ലു അർജുൻ എത്തിയത്. ആരാധകരെ ഇത് നിരാശരാക്കി.
തെലങ്കാനയിലെ ഷംഷാബാദില്‍ നടന്ന സംഭവം അതിക്രൂരമാണെന്നും ഏറെ ഞെട്ടലുണ്ടാകുന്നതുമാണെന്നും ആയിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. എന്നാൽ, പ്രതിഷേധം ഇരമ്പുന്നതിനിടെ ‘അല വൈകുന്തരപുരമലു’ എന്ന പുതിയ ചിത്രത്തിലെ പാട്ടിന് 100 മില്യണ്‍ വ്യൂസ് ലഭിച്ചത് എടുത്തുകാട്ടി നന്ദിയുമായെത്തിയ അല്ലു അര്‍ജുന്റെ പുതിയ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
Desam antha priyanka reddy gurinchi matladthunte nuvvemo fastest viewed liked Na bobgu ani tweets esthunnav… Pillanakodaka
— Nemo (@ForeverSainik) December 1, 2019
അനവസരത്തിലാണ് ഈ ട്വീറ്റെന്നും ചുറ്റിലും നടക്കുന്ന കാര്യങ്ങളൊന്നും നിങ്ങളറിയുകയോ, അവ നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യാത്തത് അത്ഭുതം തോന്നിപ്പിക്കുന്നതാണെന്നും ട്വിറ്റർ ഉപയോക്താക്കൾ കുറിച്ചു. നാടിനെ ഒന്നടങ്കം നടുക്കിയൊരു ക്രൂര കൃത്യം നടന്നിട്ടും നിങ്ങളിങ്ങനെ ചെയ്യുന്നത് മോശമാണെന്ന് മറ്റൊരു ആരാധകൻ പറഞ്ഞു. നിങ്ങളുടെ പാട്ട് ട്രെന്‍ഡിങ്ങിലായതും അത് ആഘോഷിക്കുന്നതിനും ഇപ്പോള്‍ സമയമില്ല എന്ന് ചില ആരാധകർ വ്യക്തമാക്കി.
രകുല്‍ പ്രീത്, വിജയ് ദേവരകൊണ്ട,രാം ഗോപാല്‍,അനുഷ്ക ഷെട്ടി തുടങ്ങിയവര്‍ ഉള്‍പ്പെടെയുളള നിരവധി സിനിമാ പ്രവര്‍ത്തകരാണ് ഈ സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്ത് നിൽക്കുന്നത്.
Post Your Comments