
സഹോദരിയുടെ വിഷാദരോഗത്തെ കുറിച്ച് സംസാരിക്കവെ വേദിയിൽ പൊട്ടിക്കരഞ്ഞ് നടി ആലിയ ഭട്ട്. വി ദി വുമൻ എന്ന പരിപാടിക്കിടെയാണ് നടി വികാരാധീനയായത്. ഷാഹീനോടൊപ്പം 26 കൊല്ലം താമസിച്ചിട്ടും സഹോദരിയെ മനസ്സിലാക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു നടി പൊട്ടിക്കരഞ്ഞത്.
തങ്ങളുടെ വീട്ടിലെ ഏറ്റവും ബുദ്ധിമതിയാണ് ഷഹീർ. എന്നാൽ അത് ഷാഹിദിന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നുള്ളത് എന്നെ തളർത്തിയിരുന്നു . ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തിയാണ്. പക്ഷെ ഞാൻ മനസ്സിലാക്കേണ്ടിയിരുന്നിടത്തോളം മനസ്സിലാക്കാതെ പോയതിൽ വളരെ അധികം കുറ്റബോധമുണ്ടെന്നും ആലിയ പറഞ്ഞു. 26 വർഷം ഒരുമിച്ച് താമസിച്ചിട്ടും ഷഹീറിന്റെ ആത്മകഥ വായിച്ചതിനു ശേഷമാണ് അവളുടെ വിഷാദനാളുകളെ കുറിച്ച് അറിഞ്ഞതെന്നും താരം പറഞ്ഞു.
തന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീനിലാണ് ഷഹീൻ വിഷാദനാളുകളെക്കുറിച്ച് തുറന്നെഴുതിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ജീവനൊടുക്കാൻവരെ ശ്രമിച്ചതായി അവർ പുസ്തകത്തിൽ വെളിപ്പെടുത്തി.
Post Your Comments