BollywoodCinemaKeralaLatest News

ഉദ്ദേശിച്ചത് പ്രിയങ്ക ഗാന്ധി, പറഞ്ഞത് പ്രിയങ്ക ചോപ്ര സിന്ദാബാദ് !; അബദ്ധം പറ്റിയ കോൺഗ്രസ്സ് നേതാവ്

ഇപ്പോൾ, നവമാധ്യമങ്ങളിലെ ട്രോളന്മാർക്കും വലിയ വിഭവമായി മാറിയിരിക്കുകയാണ് ഈ കോൺഗ്രസ് നേതാവ്.

വലിയൊരു വേദിയിൽ ജനക്കൂട്ടത്തെ കോരിത്തരിപ്പിക്കുന്നൊരു പ്രസംഗം കാച്ചിക്കൊണ്ടിരുന്ന കോൺഗ്രസ് നേതാവിന്റെ ജയ് വിളിയിൽ പക്ഷെ ഒരാളുടെ പേര് മാറിപ്പോയി. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ‘ഗാന്ധി’ എന്നതിന് പകരം, ബോളിവുഡ് നടി ‘പ്രിയങ്കാ ചോപ്ര സിന്ദാബാദ്’ എന്നായിരുന്നു അദ്ദേഹം മുദ്രാവാക്യം മുഴക്കിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ വന്നതോടെ വൻ തരംഗമാവുകയാണ്.

ഇപ്പോൾ, നവമാധ്യമങ്ങളിലെ ട്രോളന്മാർക്കും വലിയ വിഭവമായി മാറിയിരിക്കുകയാണ് ഈ കോൺഗ്രസ് നേതാവ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ സാംസാരിച്ചുകൊണ്ടിരുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ പാവം സുരേന്ദര്‍കുമാറിന്റെ വായിൽ നിന്നുമായിരുന്നു ആ അബദ്ധം പുറത്തേക്ക് ചാടിയത്. ‘സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്..’ ഇങ്ങനെയായിരുന്നു സുരേന്ദര്‍ കുമാറിന്റെ ജയ് വിളി. അബദ്ധം മനസിലായപ്പോള്‍ മാപ്പ് ചോദിച്ചെങ്കിലും സുരേന്ദര്‍ കുമാറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ നായകൻ.

shortlink

Related Articles

Post Your Comments


Back to top button