CinemaLatest NewsMollywoodNEWS

“വെയിലും കുർബാനിയും പാതിവഴിയിൽ ഉപേക്ഷിക്കാൻ പറ്റില്ല”; സംവിധായകരുടെ സംഘടനാ

ഷെയ്ൻ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താൻ സംവിധായകർക്കും നിർമ്മാതാക്കൾക്കും ബാധ്യതയുണ്ട്. എന്നാൽ, അതിനുളള അവസരം തങ്ങൾക്ക് നല്‍കണമെന്നാണ് സംവിധായകരുടെ സംഘടനാ ആവശ്യപ്പെടുന്നത്.

യുവ നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിഷയത്തിൽ ഇടപെടാൻ സംവിധായകരുടെ സംഘടനയും രംഗത്ത്. താരത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിലും താരം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകൾ ഉപേക്ഷിച്ച സംഭവത്തിലും എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ളതാണ് സംവിധായകരുടെ സംഘടന നിലപാട്.

ചിത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം നിര്‍മ്മാതാക്കളുടെ സംഘടന പിൻവലിക്കണം. കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകളും പൂര്‍ത്തിയാക്കണം. ഷെയ്ൻ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താൻ സംവിധായകർക്കും നിർമ്മാതാക്കൾക്കും ബാധ്യതയുണ്ട്. എന്നാൽ, അതിനുളള അവസരം തങ്ങൾക്ക് നല്‍കണമെന്നാണ് സംവിധായകരുടെ സംഘടനാ ആവശ്യപ്പെടുന്നത്.

ഈ വിഷയത്തിൽ, സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പ്രോഡ്യൂസേഴ്സ് അസോസിയേഷനുമാകും ഫെഫ്ക കത്ത് നൽകുക. ഈ മാസം 5ന് ഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ആദ്യം അമ്മ പ്രതിനിധികൾ ഷെയ്നുമായി ചർച്ച നടത്തിയ ശേഷമാവും മറ്റ് സംഘടനകളുമായുളള ഒത്തുതീർപ്പ് ചർച്ചയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button