
മിമിക്രി കലാകാരനായി എത്തി സഹതാരമായും നായകനായും വെള്ളിത്തിര കീഴടക്കിയ നടനാണ് ടിനി ടോം. മമ്മൂട്ടിയെ നായകനാക്കി താരം ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് താരം തുറന്നു പറയുന്നു
“മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന്‍ സംവിധാനംചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്. അതിനുപിന്നില്‍ ഒരു ചതിയുടെ മണമുണ്ട്, സലിംകുമാറിനെ ഒട്ടേറെത്തവണ കൊന്ന ഓണ്‍ലൈന്‍ മീഡിയകള്‍ എന്നെയും നശിപ്പിക്കാന്‍വേണ്ടി പടച്ചുവിട്ട വ്യാജവാര്ത്തയാണത്.
ഒരു സിനിമ സംവിധാനംചെയ്യണമെങ്കില് ഒന്നരവര്‍ഷമെങ്കിലും ഹോംവര്‍ക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതിയെന്നത് സത്യമാണ്. അത് സംവിധാനംചെയ്യാന്‍ എനിക്ക് പ്ലാനില്ല.
സിനിമാ അഭിനയത്തില്‍ ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തവന്നാല്‍ അഭിനയിക്കാന്‍ എന്നെ വിളിക്കില്ല. തത്കാലം അഭിനയംവിട്ട് എങ്ങോട്ടും പോകുന്നില്ല. സംവിധാനമെന്നത് എന്റെ ചിന്തയില്‍പ്പോലുമില്ല. സിനിമാനടനെന്നനിലയില്‍ എന്നെ പരിഗണിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇനിയും നല്ല കുറെ കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്ന് മോഹമുണ്ട്.”. മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ടിനി ടോം വ്യക്തമാക്കി
Post Your Comments