
ഇന്ന് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നായിക മുഖമായി തിളങ്ങി നില്ക്കുന്ന തപ്സി പന്നു . തന്റെ സിനിമാ കാഴ്ച്ചപടുകളെക്കുറിച്ച് തുറന്നു പറയുകയാണ്. വര്‍ഷത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും പക്ഷെ താന്‍ ആഗ്രഹിക്കുന്ന ടൈപ്പ് സിനിമകള്‍ എപ്പോഴും ലഭിക്കില്ലെന്നും തപ്സി പറയുന്നു. പരമ്പരാഗത സിനിമകളില്‍ നിന്ന് മാറി വ്യത്യസ്തമായ സിനിമകളാണ് താന്‍ ചെയ്യുന്നതെന്നും അവയെ ആര്‍ട്ട് സിനിമകള്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും തപ്സി വ്യക്തമാക്കുന്നു,
‘വര്‍ഷത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. രണ്ടു വേണമെങ്കിലും ചെയ്യാം. പക്ഷെ ഞാനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ എപ്പോഴും ഉണ്ടാകുന്നില്ല. ‘കാഞ്ചന 2′ എന്നത് വലിയ കൊമെഴ്സിയല്‍ ചിത്രമായിരുന്നുവെങ്കിലും എന്റെ വേഷം എനിക്ക് തൃപ്തികരമായിരുന്നു. ഗെയിം ഓവറും തമിഴില്‍ വന്നിരുന്നു. ഞാന്‍ ചെയ്യുന്നതിനെ ആര്‍ട് സിനിമകള്‍ എന്ന് വിളിക്കാന്‍ കഴിയില്ല. പരമ്പരാഗത സിനിമകളില്‍ നിന്ന് മാറി വ്യത്യസ്തമായ സിനിമകളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ആര്‍ട്സ് സിനിമ ചെയ്യാറില്ല , കാണാറുമില്ല. കണ്ടാല്‍ മനസ്സിലാവുകയുമില്ല. എന്റെ സിനിമകള്‍ തിയേറ്ററില്‍ തലച്ചോറുമായി പോകുന്നവര്‍ക്കുള്ളതാണ്. അവര്‍ക്ക് സിനിമ ഇഷ്ടമാകുകയും വേണം’.(പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments