മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെയായിരുന്നു താരം മിനിസ്ക്രീന്‍ രംഗത്ത് എത്തിയത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസില്‍ എത്തിയതോടാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്. ബിഗ് ബോസിലൂടെ ശ്രിനിഷിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. ഷോയിൽ അടുത്ത സുഹൃത്തായി മാറിയ പേളി മാണിയുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു
വിവാഹ ശേഷവും അഭിനയരംഗത്ത് സജീവാണ് ശ്രിനിഷും പേളിയും. ബോളിവുഡ് ചിത്രവുമായാണ് പേളി മാണി എത്തുന്നത്. സത്യയെന്ന പെണ്‍കുട്ടിയുമായാണ് ശ്രിനിഷ് ഇപ്പോള്‍ ടെലിവിഷനിലേക്ക് തിരിച്ചെത്തിയത്. സീ കേരളം ചാനലിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്.
സീ കേരളം ചാനലിന്രെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ശ്രിനിഷിന്രെ ഡാന്‍സും ഇത്തവണത്തെ പരിപാടിയിലുണ്ടായിരുന്നു. ഡാന്‍സിന്റെ സ്റ്റെപ്പ് മറുന്നപോയാല് എന്തെങ്കിലും ഒക്കെ കാണിക്കണമെന്ന് പേളി പറഞ്ഞിരുന്നു. അത് ഇതില്‍ കാണാനാവും. ഇങ്ങനെ കുറിച്ചതിന് പിന്നാലെയായാണ് ശ്രിനിഷ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
Post Your Comments