
വെയിൽ സിനിമയുമായി രൂപപ്പെട്ട തർക്കത്തിൽ പ്രതിഷേധിച്ച്, യുവ നടൻ ഷെയ്ൻ നിഗം മുടിയും താടിയും പ്രത്യേക രീതിയിൽ മുണ്ഡനം ചെയ്തതിനെ തുടർന്ന് വലിയ കോലാഹലങ്ങലാണ് മലയാള സിനിമ ലോകത്ത് അരങ്ങേറിയത്. സംഭവത്തെ തുടർന്ന്, ഷെയ്ൻ അഭിനയിച്ചുകൊണ്ടിരുന്ന വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ സംഘാടകരുടെ സംഘടനാ ഉപേക്ഷിച്ച വാർത്തകൾക്കൊപ്പം ചർച്ചയായ മറ്റൊരു വാർത്തയായിരുന്നു, ഒരു തമിഴ് പടവും ഷെയിൻ മാറ്റി എന്ന്.
തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനാവുന്ന എറ്റവും പുതിയ ചിത്രത്തിലാണ് ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കാൻ ഷെയ്ൻ നിഗത്തിന് അവസരം ലഭിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിന് കഴിഞ്ഞ ദിവസം അഭിമുഖം നല്കുന്നതിനിടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രം 58 എന്ന താത്കാലിക പേരിലാണ് ഈ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇമൈക്കും നൊടികള്‍, ഡിമൺ കോളനി തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ റഷ്യയില്‍ നടക്കുന്ന ചിത്രീകരണത്തിൽ ഷെയ്‌നും ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നുമിതുവരെ ഉണ്ടായിട്ടില്ല. ചിത്രത്തിൽ നിന്നും തന്നെ ഇത്‌വരെ ഒഴിവാക്കിയിട്ടില്ലെന്നാണ് ഷെയ്ൻ നിഗം അറിയിക്കുന്നത്. അതെസമയം, വിവാദങ്ങളുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയുമായി ചർച്ചകൾ നടക്കുന്നതിനാൽ ഷെയന്റെ റഷ്യൻ ചിത്രീകരണം മുടങ്ങിയേക്കുമെന്നും സൂചനകളുണ്ട്.
എആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന പുതിയ ചിത്രം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2020ലായിരിക്കും സിനിമ തിയ്യേറ്ററുകളിലെത്തുക.
Post Your Comments