CinemaIFFKLatest NewsNEWS

ഐ എഫ് എഫ് കെ യുടെ സിനിമ തിരഞ്ഞെടുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

കലാമൂല്യമുള്ള സൃഷ്ടികൾ ഇവിടെ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല എന്ന വിമർശനം ഇതിനു മുന്പും പ്രശസ്ത സംവിധായകൻ ഡോ: ബിജുവിനെപ്പോലുള്ളവരും ഉന്നയിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര വേദികളായ വെനീസ്, ടോക്കിയോ ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട ചോല എന്ന മലയാള ചിത്രം ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ നിന്നും അതിന്റെ സംവിധായകൻ പിൻവലിച്ചിരിക്കുകയാണ്. ചലച്ചിത്ര മേളയുടെ നിലവാരമില്ലാത്ത സിനിമ തിരഞ്ഞെടുപ്പുകളെയാണ് സംവിധായകനായ സനൽ കുമാർ ശശിധരൻ ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഡിസംബർ ആറിന് തലസ്ഥാനത്ത് കൊടി ഉയരുന്ന ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്നാണ് സനൽ തന്റെ ഏറ്റവും പുതിയ ചിത്രം ചോല പ്രതിഷേധാർഹമായി പിൻവലിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ തന്നെയാണ് ഇക്കാര്യം പൊതുജനത്തെ അറിയിച്ചിരിക്കുന്നത്.

കാലെഡോസ്‌കോപ് വിഭാഗത്തിലാണ് ചോല ഐ എഫ് എഫ് കെയിൽ ഈ വര്‍ഷം ഇടം പിടിച്ചിരിക്കുന്നത്. ഇതിനോട് പ്രതിഷേധിച്ചുകൊണ്ടാണ് അദ്ദേഹം സിനിമ പിന്‍വലിച്ചത്. സംഘാടകർക്ക് തോന്നും പടി ഏത്‌ ബുദ്ധിശൂന്യമായ കാര്യങ്ങളും നടത്താനുള്ള ഒരു വേദിയായി മാറിയിട്ടുണ്ട് നമ്മുടെ ചലച്ചിത്രമേളയെന്നും അദ്ദേഹം കുറ്റപ്പടുത്തുന്നു. കലാമൂല്യമുള്ള സൃഷ്ടികൾ ഇവിടെ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല എന്ന വിമർശനം ഇതിനു മുന്പും പ്രശസ്ത സംവിധായകൻ ഡോ: ബിജുവിനെപ്പോലുള്ളവരും ഉന്നയിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

നിലവിലെ, തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടികയിൽ, വിദേശ ചലച്ചിത്രമേളകളിൽ അംഗീകാരം കിട്ടിയ ബിരിയാണിയും ഈലവും എന്തുകൊണ്ടാണ് കലഡേസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാത്തതെന്നും സനൽ കുമാർ ശശിധരൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button