
മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തുന്ന പുതു ചിത്രം പ്രതി പൂവൻ കോഴിയുടെ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രതികാരത്തിന്റെയും പകയുടെയും മയമാണ് ട്രൈലറിൽ കലർന്നിരിക്കുന്നത്. ഉണ്ണി ആർ. തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്തനായ റോഷൻ ആൻഡ്രൂസാണ്. സംവിധാനത്തിന് പുറമെ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റോഷൻ ആൻഡ്രൂസ് തന്നെയാണ്.
ഹൗ ഓൾഡ് ആർ യു മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് പ്രതി പൂവൻകോഴി. മാധുരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. വസ്ത്രശാലയിലെ സെയിൽസ് ഗേൾ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമയുടെ നിർമാണം. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി ബാലമുരുകനാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു.
Post Your Comments