ബോളിവുഡിലെ വിവാദ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. തന്നെക്കാള്‍ പ്രായം കുറഞ്ഞ നടന്‍ അര്‍ജുന്‍ കപൂറുമായുള്ള പ്രണയത്തിന്റെ പേരില്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭര്‍ത്താവ്. അര്‍ബാസുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് അര്‍ജ്ജുനുമായി താരം അടുപ്പത്തിലായത്. എന്നാല്‍ മലൈക ഇപ്പോഴും അര്‍ബാസിന്റെ ഭാര്യയാണ് എന്നാണ് ചിലര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം പൂമാല വില്‍ക്കാന്‍ മലൈകയുടെ അടുത്തെത്തിയ സ്ത്രീയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസം ജിമ്മില്‍ നിന്ന് ഇറങ്ങുകയായിരുന്ന മലൈകയുടെ മുന്നിലേക്കാണ് പൂമാലയുമായി സ്ത്രീ എത്തിയത്. പൂമാല നീട്ടിയപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് താരം അവരുടെ തോളില്‍ തട്ടി. വണ്ടിയില്‍ കയറിയപ്പോഴും അവര്‍ പൂവുമായി എത്തി. അര്‍ബാസ് ജീ തരുന്നത് വാങ്ങൂ എന്ന് പറഞ്ഞാണ് ഇത്തവണ പൂമാല നീട്ടിയത്. മുന്‍ ഭര്‍ത്താവിന്റെ പേര് പറഞ്ഞതോടെ മലൈക അവരെ രൂക്ഷമായി നോക്കി. അപ്പോഴേക്കും സുരക്ഷാ ജീവനക്കാരന്‍ ഇവരെ തടഞ്ഞു. എന്നിട്ടും കാറിന് അടുത്തുനിന്ന് മാറാതെ ചില്ലില്‍ തട്ടി പൂമാല വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു സ്ത്രീ.
Post Your Comments