CinemaGeneralKollywoodLatest NewsMollywoodNEWS

ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചിട്ടുള്ളത് ഒരേയൊരു വ്യക്തിയോട് : തുറന്നു പറഞ്ഞു ലാല്‍

അതിനു ശേഷം കടല്‍ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചു

സംവിധായകനെന്ന നിലയില്‍ മാത്രമല്ല ഒരു മികച്ച അഭിനേതാവ് എന്ന നിലയില്‍ക്കൂടി മലയാള സിനിമയില്‍ അടയാളപ്പെട്ട കലാകാരനാണ് ലാല്‍. തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന ലാല്‍ ഇന്ന് വരെ ജീവിതത്തില്‍ ഒരേയൊരു വ്യക്തിയോട് മാത്രമാണ് അങ്ങോട്ട്‌ അവസരം ചോദിച്ചതെന്ന് തുറന്നു പറയുകയാണ്. തമിഴ് ഹിറ്റ്മേക്കര്‍ മണിരത്നത്തിനോടാണ് താന്‍ ചാന്‍സ് ചോദിച്ചതെന്നായിരുന്നു ലാലിന്‍റെ വെളിപ്പെടുത്തല്‍.

ലാലിന്‍റെ വാക്കുകള്‍

‘എന്റെ അഭിനയ ജീവിതത്തില്‍ ഒരെയോരാളോട് മാത്രമേ ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചിട്ടുള്ളൂ. അത് മണിരത്നം സാറിനോടാണ്. നടി സുഹാസിനിയോടുള്ള പരിചയം വെച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. അതിനു ശേഷം ‘കടല്‍’ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മറ്റു ചില ചിത്രങ്ങളുടെ തിരക്ക് കാരണം അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമായ ഒരു യോദ്ധാവിന്റെ വേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരിക്കുകയാണ്. അതിനു വേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്. അമിതാബ് ബച്ചന്‍., ഐശ്യര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, തൃഷ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്’. മനോരമയുടെ ഞായറാഴ്ചയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button