മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ആസിഫ് അലി. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആസിഫ് നടനും എം പിയുമായ സുരേഷ് ഗോപിയെക്കുരിച്ചു പറഞ്ഞ വാക്കുകള്‍ വൈറല്‍. ആ ഒരു സംഭവത്തിന് സാക്ഷിയാവുന്നത് വരെ സുരേഷ് ഗോപി തനിക്കൊരു നടന് മാത്രം ആയിരുന്നുവെന്ന് ആസിഫ് അലി പറയുന്നു, എന്നാല്‍ ആ സംഭവത്തിന് ശേഷം സുരേഷ് ഗോപിയെന്ന വ്യക്തിയോട് ആരാധന തോന്നിയെന്നും നടന് വ്യക്തമാക്കി..
സംഭവം ഇങ്ങനെ.. ” ഒരിക്കല്‍ ഇടപ്പളളി ട്രാഫിക്ക് ജംഗ്ഷനില്‍ നില്‍ക്കുമ്ബോള്‍ ഒരു ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചു കയറിവന്നു, ആ സമയത്ത് ആണ് സുരേഷ് ഗോപി അവിടെ എത്തിയത്. ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിക്കുന്നത് കണ്ട നടന് ഉടനെ തന്നെ തന്റെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി ചെല്ലുകയും ആ ബസ് ഡ്രൈവറെ വിളിച്ചു പുറത്തു ഇറക്കി വഴക്കു പറഞ്ഞ് ഉപദേശിക്കുകയും ചെയ്തും, ഇനി മേലാല്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അവരെ ബസ് എടുത്തുപോകാന്‍ അനുവദിച്ചത്.” ആസിഫ് അലി പറഞ്ഞു.
Post Your Comments