CinemaGalleryLatest NewsNEWS

രണ്ടാം അവസരത്തിന് നന്ദി..! സ്വന്തം കാൻസർ അതിജീവനം പങ്കുവച്ച് പ്രമുഖ നടി

ട്വിറ്ററിൽ രണ്ടു ചിത്രങ്ങളും രണ്ട് വരിയും കൊണ്ട് മനീഷ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് എന്നാൽ, വളരെ ശക്തമായതാണ്.

കാൻസറിനെ അതിജീവിച്ച ഒരുപാട് പ്രമുഖരും ഉൾപ്പെട്ട സമൂഹമാണ് നമ്മുടേത്. മാനസികമായും ശാരീരികമായും ശക്തരാവാൻ ശ്രമിച്ചു അവർ തോൽപ്പിച്ച ക്യാൻസറിന്റെ കഥ എല്ലാവരുടെയും ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിവുള്ളയാണ്. അത്തരത്തിൽ ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ തന്നെ വ്യക്തമായ സൗന്ദര്യ പ്രതീകമായി നിന്നിരുന്ന നടി മനീഷ കൊയ്‌രാളയും തന്റെ കാൻസർ ജീവിതത്തെ ഓർത്തെടുക്കുകയാണ്.

ട്വിറ്ററിൽ രണ്ടു ചിത്രങ്ങളും രണ്ട് വരിയും കൊണ്ട് മനീഷ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് എന്നാൽ, വളരെ ശക്തമായതാണ്. ക്യാൻസർ ബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊയ്‌രാളയുടെ ചിത്രമാണ് ഒരു വശത്തെങ്കിൽ, വലിയൊരു കൊടുമുടി തന്നെ കീഴടക്കി നിൽക്കുന്ന മനീഷയുടെ ചിത്രമാണ് മറുവശത്ത്. രണ്ടാം വട്ടവും ജീവിക്കാൻ ലഭിച്ച അവസരത്തെ ഓർത്ത് നടി നന്ദി പങ്കുവച്ചു. നിരവധി പേരാണ് ആശംസകളുമായി നടിയുടെ പോസ്റ്റിനു കീഴിൽ എത്തിക്കൊണ്ടിരിക്കുന്നത്.

ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ രോഗം ബാധിച്ച താരം, അതിനെ അതിജീവിച്ചവരിൽ ഒരാൾ കൂടിയാണ്. തന്റെ കാഴചയ്ക്ക് കൂടുതല്‍ തെളിച്ചവും മനസിന് കൂടുതല്‍ സ്പഷ്ടതയും വരാന്‍ ക്യാൻസർ രോഗം കാരണമായി എന്ന് മനീഷ കൊയ്‌രാള അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button