ചിരിയുടെ പൂരങ്ങള്‍ തീര്‍ത്ത റാംജിറാവു സ്പീക്കിംഗ്, ഇന്‍ഹരിഹര്‍ നഗര്‍, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങി ഒരുപിടി ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചവരാണ് സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട്. എന്നാല്‍ സിദ്ധിഖിന് ഒപ്പം ഇനിയൊരു സിനിമയ്ക്ക് സാധ്യയില്ലെന്ന് വ്യക്തമാക്കുകയാണ് ലാല്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്. തങ്ങള്‍ തമ്മിലുള്ള മാനസിക അകലം വളരെ കൂടിയിട്ടുണ്ടെന്നും ലാല്‍ പറയുന്നു
”സിദ്ധിഖുമായി രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല. തമ്മിലുള്ള മാനസിക അകലം വളരെ വലുതാണ്. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു. പണ്ട് ഉണ്ടായിരുന്ന ആ കെമിസ്ട്രി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ രണ്ട് പേരും വളരെ അകലത്തിലാണ്, സിദ്ധിഖും താനും ദിവസവും കാണുന്ന ആളുകള്‍, സംസാരിക്കുന്ന വിഷയങ്ങള്‍ എല്ലാം വ്യത്യസ്ഥമാണ്. പണ്ട് തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ മാത്രമായി മാറി- ലാല്‍ പറയുന്നു.
Post Your Comments