മക്കള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ ചില അമ്മമാര്‍ അവരുടെ സിനിമകള്‍ മാത്രമായിരിക്കും ശ്രദ്ധിക്കുക എന്ന് വിനീത് ശ്രീനിവാസന്, തന്റെ അമ്മയും അത് പോലെയുള്ള ഒരു വ്യക്തിയാണെന്നാണ് വിനീത് ശ്രീനിവാസന്റെ തുറന്നു പറച്ചില്.
എന്റെ സിനിമ കണ്ടു അമ്മ കൃത്യമായി അഭിപ്രായം പറയാറുണ്ട്. ചില അമ്മമാരുടെ മക്കള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അവരുടെ സിനിമകളെക്കുറിച്ച് മാത്രമേ കൂടുതല്‍ അറിയുള്ളൂ.അത് കൊണ്ട് തന്നെ ശ്യാം പുഷ്കരനെ ഒന്നും അമ്മയ്ക്ക് അറിയാന്‍ ഇടയില്ല. ‘മീറ്റ് ദി എഡിറ്റേഴ്സ്’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ വിനീത് ശ്രീനിവാസന് പറയുന്നു. ‘ഹെലന്’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് തന്റെ അമ്മയുടെ സിനിമാ കാഴ്ചപാടിനെക്കുറിച്ച് വിനീത് തുറന്നു പറഞ്ഞത്.
നവാഗതനായ സേവ്യര്‍ മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘ഹെലന്’ എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വിനീതാണ്. ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ വീണ്ടുമൊരു ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് വിനീത്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അന്ന ബെന്‍ ആണ് ഹെലന് എന്ന ടൈറ്റില്‍ റോളില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ലാല്‍ ആണ് അന്നയുടെ അച്ഛന് വേഷം ചെയ്തിരിക്കുന്നത്. ഹെലന് എന്ന കഥാപാത്രം ചെയ്യാന്‍ അന്നയെ നിര്‍ദ്ദേശിച്ചത് ലാല്‍ ആയിരുന്നു.
Post Your Comments