CinemaGeneralLatest NewsMollywoodNEWS

റോഡിലൊക്കെ ഇറങ്ങി നടക്കുമ്പോള്‍ ആളുകള്‍ വന്നിട്ട് നിങ്ങള്‍ ശരിക്കും കഞ്ചാവാണോ സൈക്കോയാണോ എന്ന് ചോദിക്കാറുണ്ടായിരുന്നു ; മനസ് തുറന്ന് വിജയ് മേനോന്‍

പണം നഷ്ടമായതിന്റെ വിഷമം നിര്‍മാതാവിനുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള വൈകാരിക പ്രതികരണം ഇങ്ങനെയല്ല

മലയാള സിനിമയിൽ യുവതാരങ്ങൾക്കിടയിൽ വ്യാപകമായി ലഹരി മരുന്നുകളുടെ ഉപയോഗമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന. ന്യൂജനറേഷന്‍ താരങ്ങള്‍ക്കിടയില്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കര്‍ശനമായ ഇടപെടലുകളോടെ ഇത് പിടിക്കണമെന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസേസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെ നിരവധി  താരങ്ങള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

എന്നാൽ മലയാള സിനിമയിൽ ഒരുകാലത്ത് സ്ഥിരമായി ഈ ആരോപണങ്ങള്‍ നേരിടേണ്ടി വന്നൊരു താരമുണ്ടായിരുന്നു. സ്ഥിരമായി മയക്ക് മരുന്ന് ഉപയോഗിക്കുന്നതും സൈക്കോ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ശ്രദ്ധേയനായ താരമാണ് വിജയ് മേനോന്‍. സിനിമ കഥാപാത്രങ്ങള്‍ കാരണം യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം മയക്ക് മരുന്നിന് അടിമയാണെന്ന് പോലും പറഞ്ഞിരുന്നു. പുതിയ പ്രശ്നങ്ങള്‍ വന്നപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് മേനോന്‍ ഈ കാര്യത്തെ കുറിച്ച്
മനസ് തുറന്നിരിക്കുന്നത്.

ഷെയിന്‍ ചെയ്ത പ്രവര്‍ത്തി ന്യായീകരണം അര്‍ഹിക്കുന്നതല്ല. എന്നാല്‍ അതിന്റെ പേരില്‍ നിര്‍മാതാക്കള്‍ ന്യൂജനറേഷന്‍ മുഴുവന്‍ കഞ്ചാവാണ്, എല്‍ എസ് ജിയാണെന്ന് പറയുന്നത് ശരിയല്ല. പണം നഷ്ടമായതിന്റെ വിഷമം നിര്‍മാതാവിനുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള വൈകാരിക പ്രതികരണം കൂടിയായിരുന്നു ആ പത്ര സമ്മേളനം. സെറ്റില്‍ പോലീസ് വന്ന് രാവിലെയും ഉച്ചയ്ക്കുമൊക്കെ പരിശോധിക്കണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണ്.

പോലീസിന്റെ നടുവില്‍ നിന്ന് ചെയ്യേണ്ട ഒരു ജോലിയാണോ അഭിനയം. ക്രിയേറ്റീവ് വര്‍ക്കല്ലേ? അതെങ്ങനെയാണ് ഈ സമ്മര്‍ദ്ദത്തിന്റെ നടുവില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത്. നിങ്ങളുടെ ജോലിയുടെ ഇടയ്ക്ക് പോലീസ് വന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് തോന്നും. എന്ത് സാധാനം ഉപയോഗിച്ചാലും അത് ജോലിയെ ബാധിച്ചാല്‍ ബുദ്ധിമുട്ടാണ്. ജോലിയെ ബാധിക്കാത്തിടത്തോളം തികച്ചും വ്യക്തിപരമായ വിഷയമാണത്.

അവസര ദൗര്‍ലഭ്യമുള്ള മേഖലയാണ് സിനിമ. എനിക്ക് എന്റെ കരിയറിന്റെ തുടക്ക കാലത്ത് അവതരിപ്പിക്കേണ്ടി വന്നതെല്ലാം സൈക്കോയോ കഞ്ചാവോ ആയിട്ടുള്ള കഥാപാത്രങ്ങളാണ്. ആ റോള്‍ ഒരു സിനിമയില്‍ ഭംഗിയായിട്ട് ചെയ്തപ്പോള്‍ പിന്നീട് വന്ന അവസരങ്ങളെല്ലാം അങ്ങനെയുള്ളതായി. അത്തരം കഥാപാത്രങ്ങള്‍ സിനിമയില്‍ കുറഞ്ഞതോടെ എനിക്കും അവസരങ്ങള്‍ കുറഞ്ഞു. എന്റെ ആദ്യ സിനിമ ഭരതന്‍ സാറിനൊപ്പമുള്ള നിദ്രയായിരുന്നു. അതില്‍ ഒരു വട്ടന്‍ കഥാപാത്രമായിരുന്നു. അത് കഴിഞ്ഞ് ഇറങ്ങിയ ചിത്രമാണ് രചന. അതിലും കുറച്ച് സൈക്കോ ആയിരുന്നു. പിന്നീട് വന്ന മിക്ക സിനിമകളിലും ഒന്നെങ്കില്‍ കഞ്ചാവ്, അല്ലെങ്കില്‍ സൈക്കോ കഥാപാത്രങ്ങളായിരുന്നു. അതോടെ ആളുകള്‍ക്കും എന്നെ കുറിച്ച് അത്തരമൊരു ഇമേജായിരുന്നു.

റോഡിലൊക്കെ ഇറങ്ങി നടക്കുമ്പോള്‍ ആളുകള്‍ വന്നിട്ട് നിങ്ങള്‍ ശരിക്കും കഞ്ചാവാണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ചോദിച്ചവരോടെല്ലാം കഞ്ചാവ് അടിച്ച് കൊണ്ട് എനിക്ക് എങ്ങനെ അഭിനയിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് മടുത്തിട്ടുണ്ട്. സിനിമയില്‍ മദ്യപിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളോട് ആരും കള്ളുകുടിച്ചിട്ടാണോ അഭിനയിക്കുന്നതെന്ന് ചോദിക്കാറില്ലല്ലോ. അത്തരം കഥാപാത്രങ്ങള്‍ ചെയ്തപ്പോള്‍ പോലും ജനങ്ങളുടെ ഇടയിലെ ഇമേജ് ഈ രീതിയിലായി. അപ്പോള്‍ പിന്നെ ന്യൂജനറേഷനെല്ലാം കഞ്ചാവാണെന്ന് പറഞ്ഞാലുള്ള സ്ഥിതിയെന്താണ്. ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍ എല്ലാവരെയും അതിലേക്ക് വലിച്ചിടുന്ന രീതി ശരിയല്ലെന്നും വിജയ് മേനോന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button