കലോത്സവ വേദികളില്‍ നിന്നാണ് പല താരങ്ങളും വെള്ളിത്തിരയിലെയ്ക്ക് എത്തിയിട്ടുള്ളത്. അവരില്‍ ഒരാളാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ സുരഭി ലക്ഷ്മി. നരിക്കുനി യുപി സ്‌കൂളിലെ കലോത്സവത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് മത്സരത്തിനിറങ്ങിയത് മുതലുള്ള കഥ സുരഭി ഒരു മാധ്യമത്തോട് പങ്കുവച്ചു
അച്ഛൻ മരിച്ച രണ്ട് മാസത്തിന് ശേഷമാണ് വൊക്കേഷണൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. സഹോദരി സുമിത മുൻകൈ എടുത്താണ് തന്നെ കലോത്സവത്തിന് കൊണ്ടുപോയതെന്ന് സുരഭി പറയുന്നു. .ഓട്ടൻതുള്ളലിൽ അന്ന് പങ്കെടുക്കാൻ പോയപ്പോൾ പക്കമേളക്കാരെ കിട്ടിയില്ല. ഗുരു രാമൻകുട്ടി ആശാനാണ് പാട്ടുപാടാനെത്തിയത്. സുരഭിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് ആശാൻ പാടാനെത്തിയത്. പക്കമേളം ഉപയോഗിക്കാത്തതിനാൽ അന്ന് ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു. അന്ന് ഇത്തിരി സങ്കടം തോന്നിയിരുന്നു” താരം പങ്കുവച്ചു
Post Your Comments